A Tale of Talents

A Tale of Talents

എഴുതപ്പെടാത്ത വചനം:

സോമി പുതനപ്ര

രക്തവും വെള്ളവും
ചാലുകീറിയ നിൻ വിരിമാറിൽ,
വലിഞ്ഞു മുറുകിയ
നീല ഞരമ്പുകളിൽ,
മരണത്തോളം ആഴമുള്ള സ്നേഹവും,
സ്നേഹത്തോളം ഉയരമുള്ള മരണവും ഞാൻ കണ്ടു!

വിനാഗിരിയിൽ മുക്കിയ നീർപ്പഞ്ഞി,
ഒരു ഹിസോപ്പു തണ്ടിൽ വച്ച്,
ഞാൻ നിന്റെ ചുണ്ടോടു ചേർത്തു;
എന്നാൽ,
നിന്റെ ഉച്ച്വാസ വായുവിൻ ഗതിയിൽ
അതു താഴെ വീണുടഞ്ഞുപോയ്..

അപ്പോൾ,
പാതി കൂമ്പിയ മിഴിപ്പൂക്കൾ
മെല്ലെ തുറന്ന്,
ആർദ്രമൊരു നിമന്ത്രണം പോൽ
നീ എന്നോടു ചോദിച്ചു:
“അല്പം കൂടി ആത്മാർഥമായ്
നിനക്കു സ്നേഹിക്കാമോ?”

പ്രാർത്ഥിക്കാൻ മറന്നുപോയോ?

Share This Post!