A Tale of Talents

A Tale of Talents

കാലൻകുട:

സോമി പുതനപ്ര

മഴകൊണ്ടു, വെയിൽകൊണ്ടു,
മഞ്ഞുകൊണ്ടങ്ങനെ
പാടേ നരച്ചൊരു കാലൻകുട,
വേർപെട്ട ശീലയിൽ വെളുവെളെ തെളിയുന്ന-
തസ്ഥികളോ അതിൻ കമ്പികളോ?

ഉത്തരമില്ലാത്തോരിത്തിരി ചോദ്യംപോ- ലുത്തരത്തിൽ തൂങ്ങിയാടും കുട,
ഒത്തിരി നാളായ് കാത്തിരിപ്പേതൊരു കൈകളെ,യേതൊരു സ്നേഹത്തെ നീ?

ഉമ്മറത്തിണ്ണയിൽ ചാരുകസേരയിൽ
ഒറ്റയ്ക്കിരുന്നുറങ്ങുന്നു വൃദ്ധൻ;
ആരോ മറന്നൊരു ചാരുചിത്രം പോൽ
മൂകവിഷാദതപസ്സുപോലെ!

ഭീതിതം സ്വപ്നം സുഷുപ്തി മുറിക്കവേ
പീഡിതം മാനസം പിടയുന്നുവോ;
ചറപറെ പെയ്യും മഴപോൽ പുലമ്പുവാൻ
വേറെന്തു കാരണം തിരയേണ്ടൂ ഞാൻ?

മക്കൾ, മരുമക്കളൊത്തു വിദേശത്തു നിന്നു പറന്നെത്തുവാൻ കൊതിച്ചു
വഴിക്കണ്ണുമായവൻ കാത്തിരിക്കുന്നിതാ
കൊഴിയുവാൻ വെമ്പുന്ന പൂവു പോലെ!

Share This Post!