A Tale of Talents

A Tale of Talents

ഒരു സ്വപ്നത്തിൽ ഞാൻ സ്വർഗ്ഗകവാടത്തിങ്കലെത്തി!
അപ്പോൾ,
പത്രോസ് എന്നെ തടഞ്ഞു നിർത്തി ചോദിച്ചു:

അസ്തമയ സൂര്യന്റെ ആലിംഗനത്തിൽ കടൽ ഒരു നവവധുവിനെ പോലെ നാണംകുണുങ്ങി നില്ക്കുന്നതു നീ കണ്ടിട്ടുണ്ടോ?

ഇരുട്ടു പരക്കും മുമ്പ്, കൂടണയാൻ വെമ്പുന്ന അമ്മക്കിളിയുടെ നെഞ്ചിടിപ്പു നീ കേട്ടിട്ടുണ്ടോ?

ഒരു കൊതുമ്പു വള്ളം പോലെ, താനേ തുഴഞ്ഞു തുഴഞ്ഞു പോകുന്ന ചന്ദ്രക്കലയുടെ താളത്തിൽ നീ സ്വയം മറന്നു നിന്നിട്ടുണ്ടോ?

നിലാവിൽ കുളിച്ചു നില്ക്കുന്ന രാത്രിയിൽ നിശാഗന്ധി വിടരുന്നതിന്റെ സുഗന്ധം നിന്നെ ഉന്മത്തനാക്കിയിട്ടുണ്ടോ?

പുൽനാമ്പിൽ ഊറി നില്ക്കുന്ന മഞ്ഞുതുള്ളിയിൽ പ്രഭാതസൂര്യന്റെ കൈകൾ മെല്ലെ പതിയുമ്പോൾ വിടരുന്ന നക്ഷത്രപ്പൂക്കൾ നീ നോക്കി നിന്നിട്ടുണ്ടോ?

പാടത്തു പണിയെടുക്കുന്നവന്റെ വിയർപ്പിന്റെ ഗന്ധവും മണ്ണിന്റെ മണവും ഒന്നു ചേർന്ന് വിത്തിനു ലഹരിയായ് അതു മുളപൊട്ടുന്നതിന്റെ സംഗീതം നീ കേട്ടിട്ടുണ്ടോ?

സ്വപ്‌നങ്ങൾ കുത്തിനിറച്ച ബോഗികളുമായ് ജീവന്റെ തീവണ്ടി ആരെയോ വെല്ലുവിളിക്കും പോലെ ചൂളം വിളിച്ചു നിന്റെ ചങ്കിന്റെ പാളത്തിലൂടെ പാഞ്ഞു പോയിട്ടുണ്ടോ?

ഞാൻ പറഞ്ഞു:
“ഇല്ല പത്രോസേ, ഞാനിതൊന്നും കണ്ടിട്ടും അറിഞ്ഞിട്ടുമില്ല..”

പത്രോസ് വ്യസനത്തോടെ പറഞ്ഞു:
“സുഹൃത്തെ, നീ ഭൂമിയിലേയ്ക്ക് മടങ്ങുക!
ആകാശം ദൈവനീതിയെ പ്രഘോഷിക്കുന്നതു കേൾക്കുക;
വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നതു കാണുക!
പകൽ പകലിനോടു സംസാരിക്കുന്നതും
രാത്രി, രാത്രിക്കു വിജ്ഞാനം പകരുന്നതും അറിയുക..
അപ്പോൾ, ദൈവത്തെ കാണാൻ തക്കവണ്ണം നിന്റെ ഉൾക്കണ്ണുകൾ തുറക്കും;
സ്വർഗ്ഗവാതിൽ നിനക്കായ് താനേ തുറക്കും!
ഓർക്കുക:
അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു..”

In a dream, I reached heaven’s gate!
Then,
Peter stopped me and asked:

“Have you ever seen the sea blush like a bride in the embrace of the setting sun?

Have you ever felt the haste of the flapping wings of a mother bird at the fall of night?

Have you ever stood lost in the rhythm of a crescent moon rowing slowly through the clouds in the sky?

Have you ever been intoxicated by the fragrance of the ‘Princess of the Night’ as it slowly opened its petals?

Have you ever witnessed the morning sun kissing the holy dewdrop on a blade of grass?

Have you ever heard the music of a sprouting seed, while the one who works in the field watered it with his sweat?

Have you ever experienced the train of life with its compartments laden with a myriad dreams speeding down the track of your heart?

I said:
“No, Peter, neither have I seen nor known these..”

Then, Peter said:

“The heavens declare the glory of God;
The skies display God’s craftsmanship!
Day after day, they continue to speak; Night after night, they make Him known!!
Therefore, return to earth;
God is still far away for you!
Yet, forget thee not:
He who seeketh, findeth..”

Share This Post!