A Tale of Talents

A Tale of Talents

സ്നാപകാ,
കൃപയുടെ നീരുറവ വറ്റിയ 
പാപത്തിന്റെ മരുഭൂമിയാണ് എന്റെ മനസ്സ്; 
ഈ മണൽക്കാട്ടിൽ നീ പ്രവചിക്കുക! 

സ്നാപകാ, 
വാക്കിന്റെ വാളുകൊണ്ട്  
നീ എന്റെ ഹൃദയം പിളർക്കുക; 
എന്നിലെ ഫരിസേയഭാവങ്ങൾ വാർന്നു പോകട്ടെ! 

സ്നാപകാ, 
അനുതാപത്തിന്റെ സുവിശേഷക്കാറ്റിനെ 
നീ ഇതുവഴി അയയ്ക്കുക; 
എന്റെ മിഥ്യാബോധങ്ങളുടെ പതിരു പാറിപ്പോകട്ടെ! 

സ്നാപകാ, 
ദൈവസ്നേഹത്തിന്റെ യോർദാനിൽ 
നീ എന്നെ സ്നാനം ചെയ്യിക്കുക; 
ഒരു മരുപ്പച്ചയായ് ഞാൻ തളിർക്കട്ടെ! 

Share This Post!

L’ALPHA