തിരുക്കുടുംബം – സ്വർഗ്ഗത്തിന്റെ സമ്മാനം !
Bincy Rose Thannickal2023-10-31T19:25:37-07:00ദൈവസ്നേഹത്താൽ പണിയപ്പെട്ട ഒരു ഭവനം! അവിടെ, ദൈവദൂതന്മാരുടെ നിർമ്മലസ്നേഹത്തോടെ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും സ്വയം ത്യജിച്ചും, ദൈവഹിതത്തിന് കണ്ണും കാതും ഹൃദയവും തുറന്നിട്ട് ജീവിച്ച രണ്ട് പുണ്യാത്മാക്കൾ - ജോസഫും മറിയവും. എല്ലാ പുണ്യങ്ങളുടെയും വിളനിലമായിരുന്ന ആ കുടുംബത്തിലേക്ക് ദൈവപുത്രനായ ഈശോ പിറന്നു വീണപ്പോൾ, അത് തിരുക്കുടുംബമായി. ദൈവികസാന്നിധ്യം നിറഞ്ഞുനിന്ന, സമൃദ്ധിയുടെ നിറകുടമായ, സ്വർഗ്ഗതുല്യമായ നസ്രത്തിലെ തിരുക്കുടുംബം!എന്തൊക്കെയായിരുന്നു തിരുക്കുടുംബത്തെ മറ്റു കുടുംബങ്ങളിൽ നിന്ന് വേറിട്ടു നിർത്തിയ സവിശേഷതകൾ? എങ്ങിനെയാണ് തിരുക്കുടുംബം ദൈവപ്രീതിക്കു പാത്രമായ്ത്തീർന്നത്? ദൈവത്തിന്റെ സ്വരം ശ്രവിക്കുവാനും അതിനോട് പ്രത്യുത്തരിക്കാനും തിരുക്കുടുംബത്തെ പ്രാപ്തമാക്കിയ നന്മകൾ എന്തൊക്കെയായിരുന്നു? ദൈവമനുഷ്യന്റെ സ്നേഹഗീത എന്ന ഗ്രന്ഥത്തിൽ അവയെക്കുറിച്ച് അതിമനോഹരമായി വിവരിക്കുന്നുണ്ട്. 1. ദൈവഹിതത്തോടുള്ള [...]