ദാരിദ്ര്യത്തിൽ നിന്നൊരു ബഹിരാകാശയാത്ര
Dr. Binu Jacob2023-12-30T20:29:37-08:00ഇന്ത്യ പോലുള്ള ഒരു വികസ്വര രാജ്യം, ദാരിദ്ര്യനിർമ്മാർജ്ജനത്തിനോ, അതിനുതകുന്ന സാങ്കേതികതവിദ്യ വികസപ്പിക്കുന്നതിനോ ഊന്നൽ കൊടുക്കാതെ, എന്തിന് ബഹിരാകാശ പര്യവേക്ഷണത്തിനു പണം ചെലവഴിക്കണം? ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞാൽ, ഭാവിയിലേക്കുള്ള ഗതി സജ്ജീകരിക്കുന്നതിനു വേണ്ടിത്തന്നെ. നിങ്ങളുടെ വീട്ടുമുറ്റത്ത് ഒരു ചെറിയ വിത്ത് നടുന്നത് സങ്കൽപ്പിക്കുക. കാലം കടന്നുപോകുമ്പോൾ, ആ വിത്ത് നിങ്ങൾക്കും പക്ഷി-മൃഗാദികൾക്കും, തണലും, ഫലമൂലാദികളും, പാർപ്പിടവും, എണ്ണമറ്റ ഓർമ്മകളും നൽകിക്കൊണ്ട് ഉയർന്ന മരമായി വളരുന്നു. ബഹിരാകാശ പര്യവേക്ഷണം ഒരു മരത്തിന്റെ വിത്ത് നടുന്നതു പോലെയാണ്. പക്ഷെ, ശാഖകൾക്കും ഇലകൾക്കും പകരം അറിവിന്റെയും നവീകരണത്തിന്റെയും വനമായി അതു വളരുന്നു. ഇത്തരം പര്യവേക്ഷണങ്ങൾ നമുക്ക് ഉടൻ ഫലങ്ങൾ നൽകില്ല. പക്ഷെ, അവ [...]