നക്ഷത്രങ്ങൾ തിളങ്ങാതിരുന്നപ്പോൾ
Harina Mattappally2023-11-07T20:54:05-08:00മനസ്സിനു പുതുമയുള്ള വെളിച്ചം പകരുന്ന ഡിസംബറിലെ ഒരു പുലരി. എന്നത്തേയും പോലെ, മറിയാമ്മ രാവിലെ തന്നെ കർമ്മനിരതയായി. വെള്ളപ്പട്ടു പുതച്ച പുൽമേടുകളും, ഇലകൾ പൊഴിഞ്ഞ ഓക്ക് മരങ്ങളും, മാതളവും, അത്തിമരവും. ഇതിനിടയിൽ ഏഷ്യൻ പെയിന്റിന്റെ പരസ്യം പോലെ വെയിലത്തും മഴയത്തും, ഏതു മഞ്ഞിലും മസ്സിലുപിടിച്ചു നിൽക്കുന്ന ഓറഞ്ച് മരങ്ങളും. നിറയെ പച്ചിലകളും, സ്വർണത്തിൽ പൊതിഞ്ഞതുപോലെ നിറയെ കായ്കളുമായി പ്രൗഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന നാരകവും. ഈ മഞ്ഞുകാലത്ത് കുഞ്ഞിക്കുരുവികൾ, അണ്ണാൻ, തുടങ്ങി സകലമാന ജീവജാലങ്ങൾക്കും ഭക്ഷണവും പാർപ്പിടവും ഒരുക്കി, അടിപതറാതെ നിൽക്കുന്ന ഈ വൃക്ഷലതാദികളൊക്കെ മറിയാമ്മയുടെ പ്രിയപ്പെട്ട ചങ്ങാതിമാർ തന്നെ. ഡിസംബർ.. വീടു വിട്ട് അകലെ പോയവർ തിരികെ കൂട്ടിൽ [...]