ഒരു പെസഹാ ചിന്ത
Jinol Jose2022-04-04T19:55:38-07:00ഒരു പെസഹാ ചിന്ത ജിനോൾ ജോസ് പെസഹാ ആചരണം എന്നും എന്റെ മനസ്സിൽ ഒരുപാടു നല്ല ഓർമ്മകൾ നൽകിയിട്ടുണ്ട്. ചെറുപ്പകാലത്ത് പെസഹാ ദിവസം രാവിലെ വല്യമ്മച്ചിയുടെ കൂടെ അമ്മച്ചിയുടെ കൂട്ടുകാരുമൊത്താണു പള്ളിയിൽ പോയിരുന്നത്. അവരുടെ അന്നത്തെ സംസാരം, മിക്കവാറും, വൈകുന്നേരം അപ്പം ഉണ്ടാക്കുന്നതിനെക്കുറിച്ചായിരുന്നു. പള്ളിയിൽ ചെന്നു കഴിഞ്ഞാൽ, അച്ചൻ കാലു കഴുകുന്നതു കാണുവാൻ കൂട്ടുകാരുമൊത്ത് പള്ളിയുടെ ഒത്ത നടുക്കുള്ള സീറ്റിൽ ഇരിപ്പുറപ്പിക്കുന്നതും, പെസഹായുടെ എല്ലാ കർമ്മങ്ങളും സാകൂതം വീക്ഷിക്കുന്നതും ഇന്നും പച്ചയായ ഓർമ്മയായി മനസ്സിലുണ്ട്. അന്നത്തെ ദിവസം, വല്യമ്മച്ചിയും മമ്മിയും അടുക്കളയിൽ അപ്പവും പാലും ഒരുക്കുന്നതിനുള്ള തിരക്കിലായിരിക്കും. എനിക്കും ചേട്ടനുമുള്ള ജോലിയാകട്ടെ, വീടുമുഴുവൻ വൃത്തിയാക്കുകയാണ്. പിന്നീട്, [...]