നമ്മൾ മനുഷ്യരോ അതോ മനുഷ്യസൂക്ഷ്മജീവികളോ?!

2024-07-01T19:18:25-07:00

ബയോളജി ക്ലാസ്സിൽ, കോശങ്ങളെക്കുറിച്ചു പഠിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാവുമല്ലൊ. നിങ്ങൾക്കറിയാവുന്നതു പോലെ, നേത്രഗോചരമല്ലാത്ത, സൂക്ഷ്മമായ കോശങ്ങളാണ് ജീവന്റെ ഏറ്റവും അടിസ്ഥാന യൂണിറ്റുകൾ. മനുഷ്യശരീരം - ചർമ്മം, പേശികൾ, രക്തം, അവയവങ്ങൾ എന്നിവയൊക്കെ - പലതരം കോശങ്ങളാൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ്. ഏകദേശം 200 വ്യത്യസ്ത തരം കോശങ്ങൾ മനുഷ്യശരീരത്തിൽ അടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, എല്ലാ മനുഷ്യകോശങ്ങൾക്കും പൊതുവായുള്ള സവിശേഷത എന്തെന്നാൽ, അവയെല്ലാം ഒരു കൂട്ടം ജീനുകളിൽനിന്നുള്ള നിർദ്ദേശങ്ങൾ അനുസരിക്കുന്നു എന്നതാണ്. (കോശമർമ്മത്തിലുള്ള ഡി എൻ എ തന്മാത്രയുടെ സെഗ്മെന്റുകളെയാണ് ഓരോ പ്രോട്ടീൻ തന്മാത്രയ്ക്കും വേണ്ടിയുള്ള ഡി എൻ എ ഭാഗങ്ങൾ അഥവാ ജീനുകൾ എന്നു പറയുന്നത്). ഈ ജീനുകൾ എല്ലാം കൂടി ചേരുമ്പോൾ അവ [...]