St. Mariam Thresia Chiramel

2023-06-13T07:24:18-07:00

തിരുക്കുടുംബ സന്ന്യാസസഭയുടെ സ്ഥാപകയും കുടുംബങ്ങളുടെ മദ്ധ്യസ്ഥയുമായ വിശുദ്ധ മറിയം ത്രേസ്യായുടെ ജീവിതത്തിലേയ്ക്ക് ഒന്നു കണ്ണോടിക്കുന്ന ആർക്കും ആ വിശുദ്ധയോടു കൂടുതൽ കൂടുതൽ ആദരവു തോന്നും എന്നതു നിസ്സംശയം. വിശുദ്ധയെക്കുറിച്ചുള്ള അറിവുകൾ പലതും എനിക്കും ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, മറിയം ത്രേസ്യാ എന്ന പേര് കേൾക്കുമ്പോൾ എന്റെ മനസ്സിൽ വന്നിരുന്ന ചിത്രം വിശുദ്ധ അമ്മത്രേസ്യായുടേതായിരുന്നു താനും. ഈ രണ്ടു വിശുദ്ധർ വ്യത്യസ്തരായ രണ്ടുപേർ ആണെന്നറിയാൻ എനിക്കു മറിയം ത്രേസ്യായുടെ ജീവചരിത്രം വായിക്കേണ്ടി വന്നു എന്നു മാത്രമല്ല, എന്റെ അമ്മയോടു ചോദിച്ച് ഉറപ്പാക്കേണ്ടിയും വന്നു. വിശുദ്ധയുടെ ജീവചരിത്രത്തിന്റെ താളുകളിലൂടെ കടന്നു പോകുമ്പോൾ, അവളുടെ പ്രാർത്ഥനാചൈതന്യവും, സഹനശക്തിയും, കുടുംബങ്ങളോടുള്ള പ്രത്യേക മമതയും, കാരുണ്യമനോഭാവവും, [...]