കാത്തിരിപ്പിന്റെ അമ്മമനസ്സ്
Bilma Pellissery2024-07-01T19:16:00-07:00രണ്ടു കൈകളും ഇല്ലാതെ ജനിച്ച ഒരു പെൺകുട്ടിയെ കുറെ നാളുകൾക്കു മുൻപ് പരിചയപ്പെടാനിടയായി. തന്റെ എല്ലാ പരിമിതികളിലും നിന്നുകൊണ്ട് ഒരു അമ്മയാകാൻ തയ്യാറെടുക്കുകയായിരുന്നു, അവൾ. തന്റെ സഹനമൊന്നും അവൾക്കൊരു പ്രശ്നമേയല്ലെന്നും, ഉദരത്തിൽ വളരുന്ന കുഞ്ഞിനുവേണ്ടി അവൾ കൊടുക്കുന്ന എല്ലാ ശ്രദ്ധയും അവളെ ഒരുപാട് സന്തോഷിപ്പിക്കുന്നുവെന്നും കണ്ടറിഞ്ഞപ്പോൾ, അവളോടെനിക്ക് ആരാധന കലർന്ന സ്നേഹമായി. ഡെലിവറിയ്ക്ക് ഏകദേശം ഒരു മാസം ഉള്ള സമയത്തു അവളുടെകൂടെ ഭർത്താവിനേയും രണ്ടു വയസ്സുള്ള മറ്റൊരു കുട്ടിയെ കൂടി കണ്ടപ്പോൾ എന്റെ അത്ഭുതം അനുകമ്പയായി മാറി. പിന്നീട് പലതവണ അവളെയും കുടുംബത്തയും കണ്ടപ്പോഴൊക്കെ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു. കുട്ടി ജനിച്ച് അധികനാൾ കഴിയും മുൻപേ അവളെ കാണാൻ [...]