ലൂർദിലെ അനുഭൂതി

2023-12-30T20:25:40-08:00

നാം കുഞ്ഞുനാൾ മുതൽ കേട്ടുവളർന്ന പേരുകളാണല്ലൊ പാദുവായിലെ വി. അന്തോനീസും, ലിസ്യുവിലെ വി. കൊച്ചുത്രേസ്യായും, ഫ്രാൻസിലെ ലൂർദുമാതാവും. ഈ വിശുദ്ധരുടെ സവിശേഷ സാന്നിധ്യമുള്ള സ്ഥലങ്ങളൊക്കെ സന്ദർശിക്കണമെന്നും, പ്രാർത്ഥിച്ച് അനുഗ്രഹങ്ങൾ നേടണമെന്നുമുള്ളത് എന്റെ ജീവിത്തിലെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെയിരിക്കെ, ഞങ്ങളുടെ ഇടവകയിൽ നിന്നും ഒരു തീർത്ഥാടനത്തിനുള്ള അവസരം വന്നു ചേർന്നു. വളരെ നാളത്തെ ഒരുക്കത്തിനു ശേഷം ഞങ്ങൾ കുറേപ്പേർ ചേർന്ന് യൂറോപ്പ് ട്രിപ്പ് ആരംഭിച്ചു. റോം, പ്രാൻസ്, സ്വിട്സർലാൻഡ്, ഫാത്തിമാ, ലിസ്യൂ, പാദുവാ.. അങ്ങനെ കുറേ പുണ്യഭൂമികൾ! അതു വലിയ അനുഭവവും എക്കാലത്തേക്കുമുള്ള ഓർമ്മകളുമായി മാറി. ഓരോരോ ദിവസവും ഓരോരോ മനോഹരമായ അനുഭവക്കാഴ്ചകൾ! ലൂർദിലെ അനുഭവവും നേർക്കാഴ്‌ചയുമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. [...]