എട്ടുനോമ്പ്

2022-09-13T15:11:30-07:00

എന്താണ് എട്ടുനോമ്പ്? ഓർമ്മ അത്ര പോരാ എന്നുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം അന്വേഷിച്ചു ഞാനും കുറച്ചു നടന്നു. അവസാനം പരമ്പരാഗതഅറിവിന്റെ സൂക്ഷിപ്പുകാരായ നമ്മുടെ ഇടവകപ്പള്ളിയിലെ വല്യപ്പച്ചന്മാരുടെ പ്രതിനിധി എന്ന നിലയിൽ ശ്രീ. കെ. എം. മാത്യുവിനോടു ചോദിക്കാമെന്നു വച്ചു. പണ്ട്, അദ്ദേഹം എറണാകുളം സെൻറ് ആൽബെർട്സ് കോളേജിലെ സുവോളജി പ്രൊഫസർ ആയിരുന്നു. സാറിന്റെ ചിന്തകൾ ഇങ്ങനെ സംഗ്രഹിക്കാം: “വളരെ കുഞ്ഞായിരുന്നപ്പോഴുള്ള എന്റെ ഓർമ്മകളാണിവ. എന്റെ വല്യമ്മച്ചി പറഞ്ഞുകേട്ടുള്ള അറിവുകളും ഉണ്ട്. എട്ടു ദിവസവും മാംസവർജ്ജനം നിർബന്ധമായിരുന്നു. അവസാനത്തെ ദിവസം ചില പ്രത്യേകതരം പലഹാരങ്ങൾ ഉണ്ടാക്കും. ഒന്ന്, ‘പിടി’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒരു വിശിഷ്ടതരം അരിയാഹാരമാണ്. പിന്നെ, ‘കൊഴുക്കട്ട'യാണ്. [...]