Editorial
Jasmine Jose2024-09-06T15:30:21-07:00വളരെ തിരക്കുള്ള ഒരു ദിവസത്തിൻറ അവസാനം. അകലെ അസ്തമയ സൂര്യൻ ഉജ്ജ്വലമായി പ്രകാശിക്കുന്നു. എരിഞ്ഞടങ്ങുന്നതിനു മുമ്പുള്ള അവസാന കത്തിക്കാളൽ!!! പകലത്തെ ശബ്ദകോലാഹലങ്ങൾക്കു ശേഷം രാത്രിയിലെ ഈ നിശ്ശബ്ദത അപരിചിതമായി തോന്നുന്നു. മണിക്കൂറിൽ മുന്നൂറു മൈൽ വേഗത്തിൽ പോകുന്ന ഒരു തീവണ്ടി, ആരോ ബലമായി പിടിച്ചു നിർത്തിയതു പോലെ. ചിന്തയിൽ ലയിച്ച് യാന്ത്രികമായി കാറിൽ കയറി. റേഡിയോയിൽ ആരൊക്കെയോ ഡെമോക്രാറ്റിക്, റിപ്പബ്ളിക് സാധ്യതകളെപ്പറ്റി ഘോരഘോരം പ്രസംഗിക്കുന്നു. അപ്പോഴേയ്ക്കും, വയറിന്റെ വിളിയും തുടങ്ങി. സ്റ്റോപ്പ് സൈനിൽ നിർത്തി, അശ്രദ്ധമായി വണ്ടിയെടുത്ത ഞാൻ, ഇടതു വശത്തു നിന്നു വന്ന വണ്ടി കണ്ടതേയില്ല. ദൈവകൃപയാൽ ഒരു അപകടം ഒഴിവായി. മറ്റേയാളോടു ക്ഷമ പറഞ്ഞ്, അസ്ത്രപ്രഞ്ജയായി [...]