ദുക്റാന: എന്റെ തോറാനപ്പെരുന്നാൾ സ്മരണകൾ!

2022-08-04T11:23:38-07:00

ദുക്റാന: എന്റെ തോറാനപ്പെരുന്നാൾ സ്മരണകൾ! ജെസ്സി റോബർട്ട് ദുക്റാനത്തിരുനാളിനെപ്പറ്റി എഴുതണമെന്ന് എന്നോടാവശ്യപ്പെട്ടപ്പോൾ വലിയ ഉൽകണ്ഠയും ഭയവുമാണ് ആദ്യമെനിക്കുണ്ടായത്. കഴിഞ്ഞ കുറേക്കാലം കാര്യമായി ഒന്നുംതന്നെ എഴുതേണ്ട ആവശ്യം വന്നിട്ടില്ലാത്തതിനാൽ എന്തെഴുതണം, എങ്ങിനെ എഴുതണം എന്ന് ഒരു പിടിയുമില്ലായിരുന്നു. തന്നെയുമല്ല, എഴുതേണ്ടത് ദുക്റാനത്തിരുനാളിനെക്കുറിച്ചാണെന്നോർത്തപ്പോൾ ഭയം വർദ്ധിക്കുകയും ചെയ്തു. ഭാരതത്തിന്റെ അപ്പസ്തോലനും നമ്മുടെ പിതാവുമായ മാർത്തോമാശ്ലീഹായെക്കുറിച്ച് എഴുതുകയെന്നാൽ ദുഷ്കരം തന്നെ എന്നതാണ് കാരണം! പക്ഷെ, പിന്നീടാലോചിച്ചപ്പോൾ എനിക്കു മനസ്സിലായി ഇതെനിക്കു ദൈവം കനിഞ്ഞു നല്കിയ ഒരവസരമാണെന്ന്. കാരണം, വിശുദ്ധ തോമാശ്ലീഹായുടെ ഭാരതത്തിലെ സുവിശേഷപ്രഘോഷണചരിത്രവുമായി വളരെ അടുത്ത ബന്ധമുള്ള ചേർത്തല - പള്ളിപ്പുറം സെൻറ് മേരീസ്‌ ഫൊറോനാ ദേവാലയമാണ് എന്റെ മാതൃഇടവക. വൈക്കം [...]