ലിസ്യുവിലെ മഞ്ഞുകാലകുസുമം!
Jimmichen Mulavana2022-10-17T10:27:31-07:00ലിസ്യുവിലെ മഞ്ഞുകാലകുസുമം! ലിറ്റിൽ ഫ്ലവറിനൊപ്പം ഈ മിഷൻ സൺഡേ. ലിസ്യൂവിലെ ഒരു കോൺവെന്റിന്റെ നാലുചുവരുകൾക്കുള്ളിൽ ജീവിച്ച ആഗോള മിഷനറി മധ്യസ്ഥ! സ്വർഗ്ഗം മാത്രം ലക്ഷ്യമാക്കി ജീവിച്ച ഒരു സാധാരണ പെൺകുട്ടി!! ‘രക്തസാക്ഷി’ എന്ന പദവിയോ പ്രത്യേകമായ എന്തെങ്കിലും സവിശേഷതയോ വലിയ വലിയ അത്ഭുതങ്ങളുടെ അകമ്പടിയോ ഈ ലോകത്തിൽ വലിയ കാര്യങ്ങൾ ചെയ്തവൾ എന്ന ഖ്യാതിയോ ഉള്ളവളായിരുന്നില്ല കൊച്ചുറാണി. കേവലം ഒരു സാധാരണ പെൺകുട്ടി. കൊച്ചുകാര്യങ്ങളുടെ കൊച്ചുറാണി! അവളെക്കുറിച്ചു വി. പത്താം പീയൂസ് പറഞ്ഞതിപ്രകാരമാണ്: "ആധുനികകാലത്തെ ഏറ്റവും വലിയ വിശുദ്ധ.” തന്റെ ഹൃദയത്തിൽ എരിഞ്ഞിരുന്ന ദൈവസ്നേഹാഗ്നിയാൽ സ്വർഗ്ഗത്തിന്റെ പൂന്തോട്ടത്തിൽ വിശുദ്ധ ചെറുപുഷ്പമായി എന്നും പ്രശോഭിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യാ. ഈ ഭൂമിയിൽ [...]