പ്രാർത്ഥിക്കാൻ മറന്നുപോയോ?

2022-03-20T04:01:50-07:00

പ്രാർത്ഥിക്കാൻ മറന്നുപോയോ? ജിമ്മിച്ചൻ മുളവന പൗരോഹിത്യവും സന്യാസവും   വിമർശിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. ചാനൽ ചർച്ചകളിലെ ജഡ്ജിമാരും ഓൺലൈൻ മാധ്യമങ്ങളും പൗരോഹിത്യ-സന്യാസ ജീവിതങ്ങളെ, പ്രത്യകിച്ചും, കത്തോലിക്കാ സഭയെ, സത്യമറിയാതെയും മനഃപൂർവമായും  കരിവാരിത്തേക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഇക്കാലഘട്ടത്തിൽ, തിരുസഭയോടും വൈദികരോടും സന്യസ്ഥരോടും ക്രൈസ്തവരായ നമുക്കുള്ള കടമകൾ നമ്മൾ മറന്നുപോകുന്നോ എന്ന് നാം പുനർവിചിന്തനം നടത്തേണ്ടിയിരിക്കുന്നു. "പിന്നെ അവൻ മലമുകളിലേക്ക് കയറി,തനിക്കു ഇഷ്ടമുള്ളവരെ അവൻ അടുത്തേക്കു വിളിച്ചു” (മർക്കോസ് 3 :13). നമ്മുടെ കർത്താവിന്റെ വിശുദ്ധമായ വിളിയാണ് പൗരോഹിത്യവും സന്യാസവും. അത് എല്ലാവർക്കും ലഭ്യമായ ഒന്നല്ല. അവരെ ദൈവം പ്രത്യേകമായി പേരു [...]