ഓർമ്മകളിൽ ഈസ്റ്റർ
Selin Roy2024-04-30T13:19:01-07:00"ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യർത്ഥം" (1 കോറി. 15 :14 ). ഈശോയുടെ ഉത്ഥാന സത്യം ഇല്ലാതെ ഒരു ക്രിസ്തീയ വിശ്വാസവും ക്രിസ്ത്യാനിയും ഇല്ല. ഈ ആമുഖം വായിച്ചിട്ടു ഇത് ഒരു ആധ്യാത്മിക ലേഖനമാണെന്നു തെറ്റിദ്ധരിക്കേണ്ടാ. ഈസ്റ്ററിന്റെ ചൂട് മാറാതെ നിൽക്കുന്ന ഈ സമയത്തു ഈസ്റ്റർ ആഘോഷത്തിന്റെ ശരിയായ അർത്ഥം വളരെ വൈകി മാത്രം മനസ്സിലാക്കിയ എന്റെ കുട്ടിക്കാലത്തെ ഈസ്റ്റർ ആഘോഷങ്ങളിലേക്ക് ഒരു മടക്ക യാത്ര നടത്തിയാലോ എന്നാലോചിച്ചതിൽ തെറ്റുണ്ടോ? കുട്ടിക്കാലത്ത് എനിക്ക് ഈസ്റ്ററും ക്രിസ്തുമസ്സും ഒക്കെ മറ്റ് ആഘോഷങ്ങൾ പോലെ തന്നെ വെറുമൊരാഘോഷം മാത്രമായിരുന്നു. അടിച്ചുപൊളിക്കാനുള്ള അവധിക്കാലം.. പാട്ടും ബാന്റുമേളവും കൊഴുപ്പേകുന്ന [...]