
Rev. Fr. Dr. Sebastian Valiyaparampil
(Vicar, St. Alphonsa Catholic Church Los Angeles)
25th Ordination Anniversary
We cordially invite you and your family to join us on this blessed occasion.
venue
St Alphonsa Syro-Malabar Catholic Church
215 N. MacNeil St.
Los Angeles, CA – 91340
തിരുഹിതം, ഈ ജീവിതം!
ഞങ്ങളുടെ പ്രിയപ്പെട്ട അജപാലകന്റെ ജീവിതവഴികളെ ഒരു കവിതയിലൂടെ സങ്കല്പിക്കുകയാണിവിടെ.
ഇടവകാംഗമായ സോമി പുതനപ്ര (എഡിറ്റർ, L’ALPHA ) കുറിക്കുന്നത്.

ഒരു പൂവ് വിരിയുന്നു: എന്റെ ജന്മദിനം!
അമ്മയ്ക്കിമ്പമണച്ചൊരു തുമ്പ-
പ്പൂ പോൽ അന്നു വിരിഞ്ഞപ്പോൾ,
ദൈവം തന്നൊരു നിധിയാണെന്നവ-
ളന്നു പറഞ്ഞു നടന്നെങ്ങും!
അറിവിന്റെ ആലയങ്ങൾ: പള്ളിയും പള്ളിക്കൂടവും!
അച്ചന്മാരുടെ ഓമനയായ്,
അധ്യാപകരുടെ കണ്മണിയായ്,
നാട്ടാർക്കെല്ലാം കൂട്ടാളായ്,
നാട്ടിൽ വളർന്നൊരു നൽകാലം!


എന്റെ ചങ്ങാതിമാർ: നാട്ടിൻപുറങ്ങൾ!
കാടും പുഴയും കായൽപുറവും
പാട്ടുകൾ പാടും കുരുവികളും
കണ്ണും കാതും ഹൃദയവുമൊരുപോൽ
കവരുന്നോരോ കാഴ്ചകളും
ക്യാമറക്കണ്ണുകൾ: നിന്റെ സൗന്ദര്യം എന്റെ ഉള്ളിലേയ്ക്ക്!
ഉദയം മുതൽ അസ്തമയം വരെയും
ഉടയോനെ നിൻ പുകൾ പാടാൻ
ക്യാമറയൊന്നെൻ കൈയിൽ തൂക്കി
കാതങ്ങൾ ഞാൻ താണ്ടുന്നു.


ഒരു മൃദു സ്വനം: ദൈവവിളി!
അന്നൊരു നാളിൽ സാമുവലെ പോൽ
ദൈവത്തിൻ മൃദു സ്വനമുരുവായ്,
‘സായൻ’ നിന്നെ എനിക്കെന്തിഷ്ടം
പോരുന്നോ എൻ വേലയ്ക്കായ്!
ഇതാ ദാസൻ: പൗരോഹിത്യ സ്വീകരണം!
നിൻ വിളി കേട്ടും നിന്നെ നിനച്ചും
നിൻ കല്പനകൾ പാലിച്ചും
നിൻ ജന സേവനമെന്നും ചെയ്യാൻ
നിൻ തുണ ചിന്തുക, ദാസനിൽ നീ!


ദൈവാനുഭവത്തിന്റെ ആഴങ്ങളിലേക്ക്: പുസ്തകങ്ങൾ!
പഠനം ഗഹനം, ധ്യാനം തീവ്രം
പല പല ജീവിത പാഠങ്ങൾ
പ്രലോഭനങ്ങൾ, പ്രതിസന്ധികളും
പ്രിയനേശുവിനെ പിൻ ചെൽകെ!
നന്ദി മാത്രം നാഥാ: 50 സംവത്സരങ്ങൾ!
താതനുമതുപോൽ ആത്മജനും
പ്രിയ റൂഹായും ചേർന്നെന്നാളും,
താങ്ങി നടത്തിയതോർത്തെന്നും
തിങ്ങും ഹൃദയം നന്ദിയൊടെ!


പ്രകാശിച്ചാലും: ആശംസ!
വിളക്കായ് മുൻപിൽ വച്ചതല്ലൊ
‘പുരോ’ഹിതാ, നിന്നെ ദൈവമിഹ!
പ്രശോഭിക്ക കാട്ടിൻ നടുവിലും നീ
വഴിതെളിച്ചെന്നും നയിക്ക മോദാൽ ..
Thanksgiving Holy Qurbana followed by an Agape
May 21, 2022, 4:00 PM

St Alphonsa Syro-Malabar Catholic Church
215 N. MacNeil St.
Los Angeles, CA
Priestly Ordination & First Holy Qurbana
May 21, 1997

St. Joseph’s Church
Veroor, Industrial Nagar PO, Changanassery
Kerala, India
recap
Thanksgiving Holy Qurbana followed by an Agape feast
Saturday, May 21, 2022, 4:00 PM
Location: St Alphonsa Syro-Malabar Catholic Church
215 N. MacNeil St.
Los Angeles, CA
L’ALPHA
A Tale of Talents.