ക്ലാരമഠത്തിന്റെ പുണ്യപുഷ്പം! ക്രിസ്തുസ്നേഹത്തിന്റെ നിണസാക്ഷി!!

2023-02-25T08:20:29-08:00

“സഹോദരീ, കഴിയുമെങ്കിൽ പൊറുക്കുക!” സിസ്റ്റർ റാണി മരിയയുടെ ജീവനെടുത്ത സമന്ദർ സിങ്, പിന്നീട്, അവളുടെ സ്മൃതിമണ്ഡപത്തിൽ തിരിതെളിച്ചു പ്രാർത്ഥിച്ചപ്പോൾ പറഞ്ഞ വാക്കുകളാണിവ. ഇരുപത്തഞ്ചു വർഷങ്ങൾക്കു മുമ്പ്, സമന്ദർ സിങ് കുത്തിയ 54 കുത്തുകളിലൊന്ന് വാരിയെല്ലിലൂടെ തുളച്ചു കയറി സിസ്റ്ററിന്റെ ഹൃദയം തകർത്തപ്പോൾ കൊഴിഞ്ഞു വീണത് ഈശോയുടെ സ്നേഹമായിരുന്ന ഒരു കുഞ്ഞു റോസാപ്പൂവ് ആയിരുന്നു. അനുതാപത്തിന്റെ കാതങ്ങൾ താണ്ടിയ സമന്ദർ സിങ് ആകട്ടെ, താൻ കടന്നുപോയ പാപവഴികളെ മറന്നു സ്നേഹത്തിന്റെയും പ്രാർത്ഥനയുടെയും മാർഗ്ഗത്തിൽ ചരിക്കുന്നു. സഹോദരീ, കഴിയുമെങ്കിൽ പൊറുക്കുക! ഫ്രാൻസിസ്കൻ ക്‌ളാരസഭാംഗമായി, ക്രിസ്തു നാഥന്റെ വിളിക്കു സ്നേഹത്തോടെ പ്രത്യുത്തരം നൽകിയ സിസ്റ്റർ റാണി മരിയയുടെ 41 വർഷം മാത്രം നീണ്ടുനിന്ന [...]