ഐ ടേൺ (‘iTurn’)

2025-05-07T21:07:58-07:00

Chapter 1 “As I walked out the door toward the gate that would lead to my freedom, I knew if I didn't leave my bitterness and hatred behind, I'd still be in prison.” ― Nelson Mandela തിരക്കേറിയ നഗരത്തിന്റെ ഓരം ചേർന്നു ആമി വേഗത്തിൽ നടന്നു. ശീഘ്രം പായുന്ന വാഹനങ്ങളുടെ ഇരമ്പലും അവയുടെ ഇടതടവില്ലാത്ത ഹോണുകളും ഒന്നും അവളുടെ കാതിലേക്കു എത്തുന്നുണ്ടായിരുന്നില്ല. അവളുടെ മനസ്സ് ഗതകാല സ്മൃതികളുടെ വിഷമുള്ളുകളാൽ കലുഷിതമായിരുന്നല്ലൊ. ഭാരപ്പെട്ട ഓർമ്മകളുമായി ഓട്ടം തുടങ്ങിയിട്ട് കുറച്ചധികം വർഷങ്ങൾ തന്നെ ആയിരിക്കുന്നു. തന്നിൽ [...]