ഈശോയുടെ തിരുഹൃദയം

2022-06-10T20:25:50-07:00

ഈശോയുടെ തിരുഹൃദയം Shinitha Sony ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ? ജൂൺ മാസത്തിൽ, ഈശോയുടെ തിരുഹൃദയത്തെക്കുറിച്ചെഴുതണം, എന്തെങ്കിലുമൊക്കെ പറയണം എന്നാവശ്യപ്പെട്ടപ്പോൾ, ആദ്യം മനസ്സിലേയ്ക്കു വന്ന ചിന്ത ഇതാണ്: യൂദാസ് ഈശോയെ ഒറ്റിക്കൊടുത്തിട്ടു പോലും 'സ്നേഹിതാ' എന്നു വിളിച്ച, ഉപാധികളില്ലാത്ത സ്നേഹം! അതിന്റെ ഉറവ എവിടെ നിന്നായിരിക്കും? എന്റെ ആശ്ചര്യകരമായ ചിന്ത ചെന്നെത്തി നിന്നത് എവിടെയാണെന്ന് അറിയാമോ ? ഈശോയുടെ തിരുഹൃദയത്തിൽ തന്നെ; സ്നേഹം വറ്റാത്ത തിരുഹൃദയത്തിൽ ! ഈ വാക്കുകൾ പറയുമ്പോൾ തന്നെ എന്തു മധുരമാണല്ലെ? സ്നേഹം വറ്റാത്ത തിരുഹൃദയം.. സ്നേഹം വറ്റാത്ത തിരുഹൃദയം കാന്തം പോലെ ആകർഷിക്കുന്ന വാക്കും അനുഭവവും. ഈ സ്നേഹ കടലിൽ ആവോളം നീന്തിത്തുടിച്ചവർക്കെല്ലാം [...]