About Somy Puthanapra

This author has not yet filled in any details.
So far Somy Puthanapra has created 31 blog entries.

Enduring Love

2025-05-07T21:12:14-07:00

Oh dear, Learn to overcome betrayal with a sigh, And face hypocrisy with sincerity, Yesterday’s wounds are healed tomorrow, And this thought can be the food for today’s happiness! Yet, Just as the river never ceases to seek the ocean, And the earth never ceases to revolve around the sun, And the robin never ceases to sing its sweet melody, Never shalt thou cease to love! Cessation of love [...]

Enduring Love2025-05-07T21:12:14-07:00

ഉയിർപ്പ്

2025-02-28T22:25:08-08:00

മരണം അസ്തമയമല്ല, ഓർമ്മകളുടെ ഉദയമാണ് ! ദുഃഖവെള്ളിക്കു മൂന്നു ദിവസത്തിന്റെ നീളമേയുള്ളൂ എന്നറിയുക.. കല്ലറകൾ ശൂന്യമാകാനും, ഉയിർപ്പിന്റെ ഉത്സവം കൊടിയേറാനും, നമുക്കു കാത്തിരിക്കാം; മധുരനൊമ്പരമുണർത്തുന്ന ഈ കാത്തിരിപ്പ് എത്ര മനോഹരമാണ് !!

ഉയിർപ്പ്2025-02-28T22:25:08-08:00

നോവിപ്പതേ പാപം

2025-01-14T15:50:13-08:00

അഞ്ചുനാൾ വേലചെയ്തീശനവൻ ചേലിലൊരുക്കിയവനി,യിഹ എത്ര ചേതോഹരം സർവമെന്നു ചിത്തേ നിരൂപിച്ചു സന്തുഷ്ടനായ്. ആറാംദിനം സൃഷ്‌ടവസ്തുക്കളെ പാലനം ചെയ്യാൻ മെനഞ്ഞു നമ്മെ; പേരുവിളിക്കുവാൻ ഉല്ലസിക്കാൻ പാരിതിൽ ദൈവത്തിൻ കൂട്ടാകുവാൻ. നമ്മളഹന്തയാൽ കെട്ടു പോയി, നന്മവൃക്ഷത്തിൻ ഫലമിറുത്തു, ലജ്ജയില്ലാതെ കലഹിക്കയാൽ തമ്പുരാനെ വ്യസനത്തിലാഴ്ത്തി. കണ്ണിൽ കനലുമായ്, ദുഃഖസാന്ദ്രം വിണ്ണവൻ നിന്നു വിചാരമാർന്നു, കണ്ഠമിടറിയും ദണ്ഡമോടും കരുണാമയൻ പിന്നെ ചൊല്ലിയേവം: "മുൾക്കാടു പൂക്കുന്ന കാലമാണ്, സർപ്പമിഴയുന്ന നേരമാണ്, വേർപ്പിന്റെ ഉപ്പു ചേർത്തുണ്ണണം നീ, മക്കളെ നൊന്തു പ്രസവിക്കണം, രക്ഷകൻ ദൈവമെടുത്തു കൊള്ളും സർവ്വദുഃഖങ്ങളും തന്റെ തോളിൽ, നോവു നൽകീടൊല്ല മേലിലാർക്കും, നോവിപ്പതല്ലയോ പാപ,മോർത്താൽ!"

നോവിപ്പതേ പാപം2025-01-14T15:50:13-08:00

Contact Info

St. Alphonsa Syro-Malabar Church Los Angeles
215 N Macneil St, San Fernando, CA 91340, United States

Phone: 1.818.365.5522

Recent Posts

Go to Top