About Somy Puthanapra

This author has not yet filled in any details.
So far Somy Puthanapra has created 26 blog entries.

മാപ്പ്!!!

2024-07-01T19:21:24-07:00

മാപ്പ് !പലവുരു പറയേണ്ട വാക്ക്..പറയുമ്പോൾ ചവർപ്പുള്ള,പറഞ്ഞാൽ മധുരിക്കുന്ന,നെല്ലിക്കാ പോലുള്ള വാക്ക്!എപ്പോഴും നമ്മൾ ആരെയെങ്കിലുമൊക്കെ മുറിപ്പെടുത്തുന്നു;പിഴയെന്നും കുറ്റമെന്നും തെറ്റെന്നുംമടികൂടാതെ, മനം നൊന്തു പറയണംകൈയ്യാലേ വരും തെറ്റുകൾ..അറിയാതെ പറയും വാക്കുകൾ..അകമേ നിറയും ദുഷ്ചിന്തകൾ..സൃഷ്ടിയുടെ ദുരവസ്ഥയാണത് 😢മാപ്പ് ..

മാപ്പ്!!!2024-07-01T19:21:24-07:00

കുട്ടികളും അധ്യാപകരും

2024-04-30T13:18:27-07:00

കുട്ടികൾ പൂക്കളെപ്പോലെയാണ്, അതിമനോഹരവും അതിലേറെ ലോലവുമായ പനിനീർ പൂക്കളെപ്പോലെ! ഋതുഭേദങ്ങളിൽ, പൂമൊട്ടുകൾ മെല്ലെ മെല്ലെ വിടരുകയും അവയുടെ പരിമളം കാറ്റിൽ പടർന്നൊഴുകുകയും ചെയ്യുന്നതു പോലെ, കുട്ടികൾ കാണെ,ക്കാണെ വലുതാകുകയും ജിജ്ഞാസയുടെ ചിറകുവിടർത്തി അറിവിന്റെ ചക്രവാളസീമകൾ തിരഞ്ഞു പോകുകയും ചെയ്യുന്നു.. അധ്യാപകൻ തോട്ടക്കാരനെപ്പോലെയാണ്, അറിവിന്റെ കനി നിറയുകയാൽ സ്വയം താഴ്ന്ന അഹം ബോധവും അനുഭവങ്ങൾ പകർന്ന കനിവിന്റെ നനവുമുള്ള തോട്ടക്കാരനെപ്പോലെ! കൗതകത്തോടും ആശ്ചര്യത്തോടും കൂടെ അയാൾ പൂക്കൾക്കു പരിചരണം നൽകുന്നു; അവയുടെ സൗരഭ്യം എങ്ങും പരിലസിക്കുന്നത് അയാൾ കിനാവു കാണുന്നു; പൂക്കളുടെ പുഞ്ചിരിയാണ് അയാളുടെ സായൂജ്യം! Happy Teachers Day

കുട്ടികളും അധ്യാപകരും2024-04-30T13:18:27-07:00

ദൈവത്തോട് അടുക്കരുത്!

2024-02-29T19:58:08-08:00

ദൈവത്തോട് അടുക്കരുത്! (കവിത)ദൈവത്തോടു കൂടുതൽ അടുക്കരുത്;അടുത്താൽ, അബ്രാഹത്തെപ്പോലെ നിനക്കു നിന്റെദേശം വിട്ടു പോകേണ്ടിവരും,ജോസഫിനെപ്പോലെ അവർ നിന്നെ ഇരുപതുവെള്ളിക്കാശിനു വാണിഭം ചെയ്യും..മോശയോടെന്നപോലെ, നിന്റെ ജനം നിന്നെ പരാതികൾപറഞ്ഞു ശ്വാസം മുട്ടിക്കും,പാലും തേനും കിനിയുന്ന കാനാൻദേശം നിനക്കുകാണാക്കനിയാകും..ജോബിനെപ്പോലെ, മക്കളും വയലുകളുംസർവ്വസമ്പത്തും നിനക്കു നഷ്ടമാകും,നിന്റെ ഭാര്യപോലും നിന്നെ നിന്ദിക്കും..ദേശത്തിന്റെ അധികാരി നിന്നെ തീച്ചൂളയിൽ എറിയാൻകല്പിക്കും;ഡാനിയേലിനെപ്പോലെ, നീ സിംഹക്കുഴിയിൽതള്ളപ്പെടും..സ്നാപക യോഹന്നാനെപ്പോലെ, ഹേറോദേസിന്റെവാളിന്റെ വായ്ത്തല നിന്റെ രക്തം കുടിക്കും;നിന്റെ തല ഒരു തളികയിൽ ശലോമിയുടെപാരിതോഷികമായി കൊണ്ടുവരപ്പെടും..ഒടുവിൽ, മുപ്പതു വെള്ളകാശിന് നീ ഒറ്റുകൊടുക്കപ്പെടും;കുരിശിൽ നിന്റെ ജീവൻ നിലവിളിക്കുമ്പോൾ അവർആർത്തു ചിരിക്കും..അതുകൊണ്ട്, ദൈവത്തോടു കൂടുതൽ അടുക്കരുത് ..അടുത്താൽ നീ സ്നേഹിക്കാൻ നിർബന്ധിതനാകും;സ്നേഹം വേദനയാണ്.. [...]

ദൈവത്തോട് അടുക്കരുത്!2024-02-29T19:58:08-08:00

Contact Info

St. Alphonsa Syro-Malabar Church Los Angeles
215 N Macneil St, San Fernando, CA 91340, United States

Phone: 1.818.365.5522

Recent Posts

Go to Top