About Somy Puthanapra

This author has not yet filled in any details.
So far Somy Puthanapra has created 26 blog entries.

സന്തോഷത്തിന്റെ രഹസ്യങ്ങൾ

2023-12-30T20:22:44-08:00

ശിഷ്യൻ: പുരുഷനെ അറിയാത്തവൾ ഗർഭം ധരിച്ചതും, തന്റെ ഗർഭരഹസ്യം ഇളയമ്മയെ അറിയിക്കാൻ അവൾ തനിയെ ഒരു മലമ്പ്രദേശത്തു കൂടി വേപഥു പൂണ്ടു തിടുക്കത്തിൽ നടന്നതും സന്തോഷവർത്തമാനമോ? ഗുരു: ദൈവത്തിന് എല്ലാം സാധ്യമെന്നു വിശ്വസിച്ചതും, അവളുടെ അഭിവാദനസ്വരത്തിൽ എലിസബത്തിന്റെ ഉദരത്തിൽ ഒരു ശിശു കുതിച്ചു ചാടിയതുമാണ് സന്തോഷരഹസ്യങ്ങൾ! ശിഷ്യൻ: സത്രത്തിൽ ഇടം കിട്ടാതെ, നിറവയറുമായൊരുവൾ പാതിരാവിന്റെ ഇരുളിൽ അലഞ്ഞതും, ഒരു കിശോരത്തെ പുൽത്തൊട്ടിയിൽ പെറ്റിട്ടതും, അവനെ പൊതിയാൻ പിള്ളക്കച്ചകൾ തിരഞ്ഞതും സന്തോഷവർത്തമാനമോ? ഗുരു: ഒരു പുതുജീവന്റെ നാമ്പു തളിരിട്ടു പൂത്തതും, ആ ജീവന്റെ തുടിപ്പിൽ അവൾ ദൈവത്തെ തിരിച്ചറിഞ്ഞതുമാണ് സന്തോഷരഹസ്യങ്ങൾ! ശിഷ്യൻ: ഒരു ജോഡി ചെങ്ങാലികളെയോ രണ്ടു പ്രാവിൻ കുഞ്ഞുങ്ങളെയോ [...]

സന്തോഷത്തിന്റെ രഹസ്യങ്ങൾ2023-12-30T20:22:44-08:00

തിരുമുൽകാഴ്ച

2023-11-07T21:53:05-08:00

പുൽക്കുടിലോളം താഴാൻ നീ കനിഞ്ഞതു,ണ്ണീ പുൽക്കൊടി പോലുള്ളോരെൻ ജന്മഭാഗ്യം, കാലപ്പിഴകൾക്കു മാപ്പേകുവാനല്ലോ കാലം പകുത്തിങ്ങു വന്നതും നീ ധരേ.. തിരുപ്പാദേ ഉടഞ്ഞു വീഴുന്നതു,ണ്ണീ, ശ്രേഷ്ഠമാം നാർദീൻ തൈലക്കുപ്പിയോ, പൊള്ളയാ,മെൻ അഹം ബോധമോ, അതോ, അനുതാപാർദ്രമാം ഹൃദയമോ?! ക്ഷമിക്കും സ്നേഹത്തിൻ നിലാവാലല്ലോ ഉണ്ണീ, നിനക്കായ് ഞാൻ തീർത്തു നേർത്ത കമ്പളം; പങ്കിടും സൗഹൃദത്തിൻ നിറചിരിയല്ലോ ഉണ്ണീ, നിനക്കുള്ളോ,രെൻ കിലുക്കാംപെട്ടികൾ.. തുളുമ്പും ഹൃദയപുഷ്പത്തിലെ തേൻകണം നിനക്കായ് ഞാൻ മൂളു,മീ താരാട്ടുപാട്ടുകൾ, മുറിച്ചു നല്കിടും കരുണാഭാവമല്ലോ ഉണ്ണീ, നിനക്കുള്ളോ,രെൻ തിരുമുൽകാഴ്ചകൾ!!

തിരുമുൽകാഴ്ച2023-11-07T21:53:05-08:00

പൗരോഹിത്യ ദിനത്തിൽ

2023-09-18T21:37:46-07:00

നാഥൻ തന്നുടെ വിളി കേട്ട് വിള കൊയ്യാനായ് വന്നവരേ, പൗരോഹിത്യ ശുശ്രൂഷ വൃതമായ് ചങ്കിൽ ചേർത്തവരേ, നിറകതിർ തിങ്ങണ പാടങ്ങൾ തിരഞ്ഞു പോകുക സാമോദം, കതിർമണി,യൊന്നും കളയാതെ അറുത്തെടുക്കുക കറ്റകളായ് ! വചനം പാത തെളിക്കട്ടെ, സ്നേഹം കാറ്റായ് വീശട്ടെ, പ്രാർത്ഥന,യാകും പാഥേയം ഉയിരേകട്ടെ നാൾതോറും ..

പൗരോഹിത്യ ദിനത്തിൽ2023-09-18T21:37:46-07:00

Contact Info

St. Alphonsa Syro-Malabar Church Los Angeles
215 N Macneil St, San Fernando, CA 91340, United States

Phone: 1.818.365.5522

Recent Posts

Go to Top