അമ്മച്ചി
Somy Puthanapra2023-02-27T21:24:17-08:00അമ്മച്ചി സ്വയം കത്തിയെരിഞ്ഞ്, എല്ലാവർക്കും ചൂടും വെളിച്ചവും നൽകിക്കൊണ്ടേയിരുന്നു;കത്തിപ്പടരുന്ന വിറകുകൊള്ളി പോലെ ..അമ്മച്ചി എപ്പോഴും എല്ലാവരോടും ഓരോരോ വർത്തമാനങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു;തിളച്ചു തൂവുന്ന കഞ്ഞിക്കലത്തിന്റെ അടപ്പു പോലെ ..മക്കൾക്കും ഭർത്താവിനും വച്ചുവിളമ്പി മിച്ചംവന്ന കഞ്ഞിവെളളം ഒരു കോപ്പയിൽ കോരി അമ്മച്ചി മടുമടെ കുടിച്ചു;ഹാ! എന്തു ദാഹം!മൺചട്ടിയിൽ ബാക്കിയായ പുഴമീനിന്റെ ചാറ് രണ്ടു വറ്റു കുത്തരിച്ചോറു കൂട്ടിക്കുഴച്ച് അമ്മച്ചി കഴിച്ചു;വിശിഷ്ടവിഭവം പോലെ ..കരിപുരണ്ട പാത്രങ്ങൾക്കിടയിൽ അമ്മച്ചി തിളങ്ങി വിളങ്ങി നിന്നു;ഒരു വിലയേറിയ മുത്തു പോലെ ..ചാണകം മെഴുകിയ നിലത്തു വിരിച്ച തഴപ്പായയിൽ അമ്മച്ചി നീണ്ടു നിവർന്നു കിടന്നുറങ്ങി;ഒരു സങ്കല്പ രാജകുമാരിയെപ്പോലെ ..വീടു മേഞ്ഞിരുന്ന ഓലക്കീറിലൂടെ അരിച്ചിറങ്ങിയ ചാന്ദ്രവെട്ടം അമ്മച്ചിയുടെ മുഖകാന്തിയും മേൽച്ചുണ്ടിലെ [...]