സ്വാതന്ത്ര്യം
Somy Puthanapra2022-08-12T10:47:27-07:00സ്വാതന്ത്ര്യം സോമി പുതനപ്ര പ്രഭോ, എന്നിൽ നിന്ന് എന്നെ സ്വതന്ത്രനാക്കേണമേ, ഞാനെന്ന ഭാവത്തെ ജ്ഞാനമാം ദാനത്താൽ ദൂരെയകറ്റേണമേ, ജഡം തൃണസമം അഴിഞ്ഞുപോകുമെന്ന് എന്നെ പഠിപ്പിക്കേണമേ, എന്നിലും നിന്നിലും അവളിലും വ്യാപരിക്കുന്നത് ഒരേ ആത്മാവാണെന്ന തിരിച്ചറിവിലേയ്ക്ക് എന്നെ ഉയർത്തേണമേ, കാലത്തിനുമപ്പുറം അനശ്വരതീരങ്ങൾ ഉണ്ടെന്ന ബോധ്യം എന്നിൽ നിറയ്ക്കേണമേ: ആ അഭൗമതീരത്തിന്റെ ഒടുങ്ങാത്ത സൗന്ദര്യത്തിലേയ്ക്ക് നീ എന്നെ കൈപിടിച്ചു കൊണ്ടുപോകേണമേ..