മാലാഖാമാർ (കഥ)
Somy Puthanapra2023-01-10T07:24:27-08:00“കില്ലിംങ് മി .. കില്ലിംങ് മി സ്ലോലി ..” ടോമി വെക്സ്റ്റ് ബാഡ് വൂൾഫ്‌സിനു വേണ്ടി പാടിയ റോക്ക് സംഗീതം കേട്ടു കട്ടിലിൽ കിടക്കുകയാണ് ജോയേൽ. കൊട്ടാരം പോലുളള വീടിന്റെ മുകളിലത്തെ നിലയിലാണ് അവന്റെ മുറി. "മോനെ, ഇന്നു നേരത്തെ കിടന്നുറങ്ങണം കേട്ടോ. ഫോണിൽ നോക്കി അതുമിതും കണ്ടിരുന്നു നേരം കളയരുത്; നമുക്കു പാതിരാകുർബാനയ്ക്കു പോകാനുള്ളതാണ്," ആനി താഴത്തെ നിലയിൽ അടുക്കളയിൽ ക്രിസ്മസ് കേക്ക് മിക്സ് ചെയ്യുന്നതിനിടയിൽ വിളിച്ചുപറഞ്ഞു. ആനിയുടെ ഉപദേശരൂപേണയുള്ള സ്വരം ആദ്യം ജോയെലിന്റെ വാതിലിലും പിന്നെ ഇലക്ട്രിക് ഗിത്താറിന്റെ ശബ്ദത്തിലും തട്ടി ദൂരെ തെറിച്ചു വീണു; ചേമ്പിലയിൽ മഴത്തുള്ളി വീണതു പോലെ! പതിവു പോലെ, മറുപടി [...]