തിരുഹൃദയം:
സോമി പുതനപ്ര
അയാളുടെ ഹൃദയം സ്നേഹത്താൽ കത്തിജ്വലിച്ചു;
മുള്ളും മുൾച്ചെടികളും ആ തീയിൽ കരിഞ്ഞു പോയി..
പൊടുന്നനെ,
മുൾക്കാട്ടിൽ നിന്നൊരു സർപ്പം ഉയർന്നു പൊങ്ങി അയാളുടെ മാറിടത്തിൽ കൊത്തി!
അവിടെ നിന്നു രക്തവും വെള്ളവുമൊഴുകി;
അതു ഭൂമിയെ മുഴുവൻ നനച്ചു..
അന്നു മുതൽ, ഭൂമിയിൽ എല്ലാത്തരം സസ്യങ്ങളും കായ്കനികളും വീണ്ടുമുണ്ടായി,
വയലുകൾ
നൂറും അറുപതും മുപ്പതും മേനി വിളവു നല്കി..
അയാളാകട്ടെ,
ഉറക്കെ വിളിച്ചു പറഞ്ഞു:
“എല്ലാം പൂർത്തിയായി ..”
