ഓർമ്മകളിലെ പുണ്യാളൻ

"സെബസ്ത്യാനോസ് പുണ്യാളന്റെ പെരുന്നാള് വരുന്നുണ്ടല്ലോ!" ക്രിസ്മസ് കഴിയുമ്പോഴേക്കും ജനുവരി മാസത്തിലെ പെരുന്നാളിനുള്ള കാത്തിരിപ്പായി. "ആധിയും വ്യാധിയും ഇവിടുന്നകറ്റുവാൻ, പണ്ടു നർബോണയിൽ ജനിച്ചവനേ..." മനസ്സിൽ പതിഞ്ഞു കിടക്കുന്ന വരികൾ. ഒരു തൂണിൽ കെട്ടപ്പെട്ട്, മേലാകെ അമ്പുകൾ തറഞ്ഞു നിൽക്കുന്ന പുണ്യാളൻ. ഈ പുണ്യാളൻ അമ്പ്‌ തറഞ്ഞാണോ മരിച്ചത്‌? ഈ അമ്പുകൾ എങ്ങനെ വ്യാധികൾ മാറ്റുന്നു? "ആധിയും വ്യാധിയും ഇവിടുന്നകറ്റുവാൻ, പണ്ടു നർബോണയിൽ ജനിച്ചവനേ... കേരളത്തിൽ ഒരുപാടു ഭക്തരുള്ള വിശുദ്ധ സെബസ്ത്യാനോസിന്റെ പെരുന്നാളിന്, അമ്പുപെരുന്നാൾ, മകരപ്പെരുന്നാൾ എന്നിങ്ങനെയും പേരുകളുണ്ട്. ചില സ്ഥലങ്ങളിൽ, വീടിനു മുറ്റത്ത് വാഴപ്പിണ്ടിയിൽ അലങ്കരിച്ച ബഹുവർണ്ണക്കൊടികൾ നാട്ടിയും എണ്ണവിളക്കുകൾ പിടിപ്പിച്ചും വീടുകൾ പെരുന്നാളിനായി ഒരുങ്ങുന്നു. അവിടങ്ങളിൽ അതു പിണ്ടിപ്പെരുന്നാളാണ്‌. പള്ളിയും വീടുകളും ദീപാലങ്കാരത്തിൽ കുളിച്ചങ്ങനെ നിൽക്കും. തൃശ്ശൂരിനടുത്തുള്ള എന്റെ ഇടവകയിലെ സെബസ്ത്യാനോസ് പുണ്യാളന്റെ പെരുന്നാളോർമ്മകളിലൂടെ ഒന്ന് കടന്നുപോയാലോ? ശനിയും ഞായറും പെരുന്നാളിന്റെ പ്രധാന ദിവസങ്ങളാണ്. ശനിയാഴ്ച രാവിലെ മുതൽ, വീടുകൾ തോറും, ബാൻഡ്സെറ്റിന്റെ അകമ്പടിയോടെ, ഒരു പട്ടുകുടയ്ക്കു കീഴെ, വെള്ളിയോ സ്വർണ്ണമോ [...]

By |December 31st, 2022|Categories: Religion|Comments Off on ഓർമ്മകളിലെ പുണ്യാളൻ

മാലാഖാമാർ (കഥ)

“കില്ലിംങ് മി .. കില്ലിംങ് മി സ്ലോലി ..” ടോമി വെക്സ്റ്റ് ബാഡ് വൂൾഫ്‌സിനു വേണ്ടി പാടിയ റോക്ക് സംഗീതം കേട്ടു കട്ടിലിൽ കിടക്കുകയാണ് ജോയേൽ. കൊട്ടാരം പോലുളള വീടിന്റെ മുകളിലത്തെ നിലയിലാണ് അവന്റെ മുറി. "മോനെ, ഇന്നു നേരത്തെ കിടന്നുറങ്ങണം കേട്ടോ. ഫോണിൽ നോക്കി അതുമിതും കണ്ടിരുന്നു നേരം കളയരുത്; നമുക്കു പാതിരാകുർബാനയ്ക്കു പോകാനുള്ളതാണ്," ആനി താഴത്തെ നിലയിൽ അടുക്കളയിൽ ക്രിസ്മസ് കേക്ക് മിക്സ് ചെയ്യുന്നതിനിടയിൽ വിളിച്ചുപറഞ്ഞു. ആനിയുടെ ഉപദേശരൂപേണയുള്ള സ്വരം ആദ്യം ജോയെലിന്റെ വാതിലിലും പിന്നെ ഇലക്ട്രിക് ഗിത്താറിന്റെ ശബ്ദത്തിലും തട്ടി ദൂരെ തെറിച്ചു വീണു; ചേമ്പിലയിൽ മഴത്തുള്ളി വീണതു പോലെ! പതിവു പോലെ, മറുപടി ഒന്നും കിട്ടായ്കയാൽ അവൾ ജോമോളെ വിളിച്ചു പറഞ്ഞു: "മോളെ, അവൻ കേട്ട മട്ടില്ല; നീയൊന്നു പോയി പറയ്." കൂട്ടുകാരിയുമായി ചാറ്റ് ചെയ്തുകൊണ്ടിരുന്ന ജോമോളുണ്ടോ അമ്മ പറഞ്ഞതു കേൾക്കാൻ! "ചക്കിക്കൊത്ത ചങ്കരൻ! കേക്ക് തിന്നാൻ നേരം നീയിങ്ങ് വന്നേയ്ക്ക്," ആനി പിറുപിറുത്തു കൊണ്ട് [...]

By |December 31st, 2022|Categories: Religion|Comments Off on മാലാഖാമാർ (കഥ)

സന്മനസ്സുള്ളോർക്കു സമാധാനം:

ഗ്രീക്ക് പുരാണത്തിൽ ഒരു കഥയുണ്ട്. മനുഷ്യരിൽ അപ്രീതനായിത്തീർന്ന സീയൂസ് ദേവൻ, അവരിൽ നിന്ന് അഗ്നി ഒളിപ്പിച്ചു വയ്ക്കുന്നു. ദേവന്മാരിൽ ഒരുവനായ പ്രോമിതിയോസ്, മനുഷ്യരെ അത്രമേൽ സ്നേഹിക്കയാൽ, സ്വർഗ്ഗത്തിൽ നിന്ന് അഗ്നി കട്ടെടുത്ത്, അവർക്കു തിരികെ നല്കുന്നു. ഇതിൽ കോപം പൂണ്ട സീയൂസാകട്ടെ, പ്രോമിതിയൂസിനെ ഒരു വലിയ പാറയിൽ കാലങ്ങളോളം കെട്ടിയിടാൻ ഉത്തരവിടുകയും അവന്റെ കരളു കൊത്തിപ്പറിക്കാൻ ഒരു കഴുകനെ ഏല്പിക്കുകയും ചെയ്യുന്നു. കഥയിങ്ങനെ നീളുന്നു. പ്രോമിതിയോസിന്റെ കഥയുടെ കാതൽ സ്നേഹവും ത്യാഗവുമാണ്. സകല മനുഷ്യരെയും ദൈവവുമായി എന്നേയ്ക്കും വിളക്കിച്ചേർക്കുന്ന മനുഷ്യാവതാരരഹസ്യങ്ങളെക്കുറിച്ചു ധ്യാനിക്കുമ്പോൾ, നമ്മുടെ മനസ്സിന്റെ ക്യാൻവാസിൽ തെളിയുന്നതും സ്നേഹത്തിന്റെ പര്യായമായ ത്യാഗത്തിന്റെ ചിത്രം തന്നെ. വിശുദ്ധ യോഹന്നാന്റെ ഭാഷയിൽ പറഞ്ഞാൽ, “അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു!” (യോഹന്നാൻ 3:16) അതിരുകളില്ലാത്ത ദൈവസ്നേഹവും അതിൽനിന്ന് ഇതൾവിരിയുന്ന സമാധാനവുമാണ് മനുഷ്യാവതാരത്തിന്റെ സന്ദേശം എന്നു സാരം. “അന്ധകാരത്തിൽ കഴിഞ്ഞ ജനം [...]

By |November 30th, 2022|Categories: Religion|Comments Off on സന്മനസ്സുള്ളോർക്കു സമാധാനം:

L’ALPHA

Contact Info

St. Alphonsa Syro-Malabar Church Los Angeles
215 N Macneil St, San Fernando, CA 91340, United States

Phone: 1.818.365.5522

Recent Posts

Go to Top