ലൂർദിലെ അനുഭൂതി

നാം കുഞ്ഞുനാൾ മുതൽ കേട്ടുവളർന്ന പേരുകളാണല്ലൊ പാദുവായിലെ വി. അന്തോനീസും, ലിസ്യുവിലെ വി. കൊച്ചുത്രേസ്യായും, ഫ്രാൻസിലെ ലൂർദുമാതാവും. ഈ വിശുദ്ധരുടെ സവിശേഷ സാന്നിധ്യമുള്ള സ്ഥലങ്ങളൊക്കെ സന്ദർശിക്കണമെന്നും, പ്രാർത്ഥിച്ച് അനുഗ്രഹങ്ങൾ നേടണമെന്നുമുള്ളത് എന്റെ ജീവിത്തിലെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെയിരിക്കെ, ഞങ്ങളുടെ ഇടവകയിൽ നിന്നും ഒരു തീർത്ഥാടനത്തിനുള്ള അവസരം വന്നു ചേർന്നു. വളരെ നാളത്തെ ഒരുക്കത്തിനു ശേഷം ഞങ്ങൾ കുറേപ്പേർ ചേർന്ന് യൂറോപ്പ് ട്രിപ്പ് ആരംഭിച്ചു. റോം, പ്രാൻസ്, സ്വിട്സർലാൻഡ്, ഫാത്തിമാ, ലിസ്യൂ, പാദുവാ.. അങ്ങനെ കുറേ പുണ്യഭൂമികൾ! അതു വലിയ അനുഭവവും എക്കാലത്തേക്കുമുള്ള ഓർമ്മകളുമായി മാറി. ഓരോരോ ദിവസവും ഓരോരോ മനോഹരമായ അനുഭവക്കാഴ്ചകൾ! ലൂർദിലെ അനുഭവവും നേർക്കാഴ്‌ചയുമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. എങ്ങനെയാണ് ഫ്രാൻസിലെ ലൂർദ് ഇത്ര പ്രശസ്തമായത്? ആരാണ് ബർണ്ണദീത്ത? അവിടെ മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലമാണെന്നു മാത്രമറിയാം; വേറൊന്നും അറിയില്ല. വിശദാംശങ്ങളിലേയ്ക്കു കടക്കുന്നതിനു മുമ്പ്, ദിവ്യമായ ഈ ഇടം സന്ദർശിക്കാൻ കഴിഞ്ഞതിലുള്ള അതീവസന്തോഷം മുഖവുരയായിത്തന്നെ രേഖപ്പെടുത്തിക്കൊള്ളട്ടെ. പരിശുദ്ധ കന്യകാമറിയത്തിന്റെ ദർശനഭാഗ്യം ലഭിച്ച അത്ഭുതബാലികയാണ് [...]

By |December 30th, 2023|Categories: Religion|Comments Off on ലൂർദിലെ അനുഭൂതി

നക്ഷത്രങ്ങൾ തിളങ്ങാതിരുന്നപ്പോൾ

മനസ്സിനു പുതുമയുള്ള വെളിച്ചം പകരുന്ന ഡിസംബറിലെ ഒരു പുലരി. എന്നത്തേയും പോലെ, മറിയാമ്മ രാവിലെ തന്നെ കർമ്മനിരതയായി. വെള്ളപ്പട്ടു പുതച്ച പുൽമേടുകളും, ഇലകൾ പൊഴിഞ്ഞ ഓക്ക് മരങ്ങളും, മാതളവും, അത്തിമരവും. ഇതിനിടയിൽ ഏഷ്യൻ പെയിന്റിന്റെ പരസ്യം പോലെ വെയിലത്തും മഴയത്തും, ഏതു മഞ്ഞിലും മസ്സിലുപിടിച്ചു നിൽക്കുന്ന ഓറഞ്ച് മരങ്ങളും. നിറയെ പച്ചിലകളും, സ്വർണത്തിൽ പൊതിഞ്ഞതുപോലെ നിറയെ കായ്കളുമായി പ്രൗഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന നാരകവും. ഈ മഞ്ഞുകാലത്ത് കുഞ്ഞിക്കുരുവികൾ, അണ്ണാൻ, തുടങ്ങി സകലമാന ജീവജാലങ്ങൾക്കും ഭക്ഷണവും പാർപ്പിടവും ഒരുക്കി, അടിപതറാതെ നിൽക്കുന്ന ഈ വൃക്ഷലതാദികളൊക്കെ മറിയാമ്മയുടെ പ്രിയപ്പെട്ട ചങ്ങാതിമാർ തന്നെ. ഡിസംബർ.. വീടു വിട്ട് അകലെ പോയവർ തിരികെ കൂട്ടിൽ അണയുന്ന സമയം.. ഉറങ്ങിപ്പോയ വീട്ടിലെ ഇരുളടഞ്ഞ ഇടങ്ങൾ പ്രകാശമാനമായി, പാട്ടും ഉത്സവമേളങ്ങളും അലയടിക്കുന്ന ഒരു ദിവസം.."അലക്സാ, സിങ് കിംഗ്സ്ഫർമേഷൻ ബൈ ഇമ്മിക്കോ..”അലക്സാ: "ഐ ഡോണ്ട് നോ ദാറ്റ്.”യു ആർ സൊ അനോയിങ് അലക്സാ..”അവധിക്കു ആദ്യമായി വീട്ടിൽ തിരിച്ചെത്തിയ ടുട്ടുമോളും ‘അലക്‌സായും’ തമ്മിലുള്ള [...]

By |October 26th, 2023|Categories: Religion|Comments Off on നക്ഷത്രങ്ങൾ തിളങ്ങാതിരുന്നപ്പോൾ

തിരുക്കുടുംബം – സ്വർഗ്ഗത്തിന്റെ സമ്മാനം !

ദൈവസ്നേഹത്താൽ പണിയപ്പെട്ട ഒരു ഭവനം! അവിടെ, ദൈവദൂതന്മാരുടെ നിർമ്മലസ്നേഹത്തോടെ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും സ്വയം ത്യജിച്ചും, ദൈവഹിതത്തിന് കണ്ണും കാതും ഹൃദയവും തുറന്നിട്ട് ജീവിച്ച രണ്ട് പുണ്യാത്മാക്കൾ - ജോസഫും മറിയവും. എല്ലാ പുണ്യങ്ങളുടെയും വിളനിലമായിരുന്ന ആ കുടുംബത്തിലേക്ക് ദൈവപുത്രനായ ഈശോ പിറന്നു വീണപ്പോൾ, അത് തിരുക്കുടുംബമായി. ദൈവികസാന്നിധ്യം നിറഞ്ഞുനിന്ന, സമൃദ്ധിയുടെ നിറകുടമായ, സ്വർഗ്ഗതുല്യമായ നസ്രത്തിലെ തിരുക്കുടുംബം!എന്തൊക്കെയായിരുന്നു തിരുക്കുടുംബത്തെ മറ്റു കുടുംബങ്ങളിൽ നിന്ന് വേറിട്ടു നിർത്തിയ സവിശേഷതകൾ? എങ്ങിനെയാണ് തിരുക്കുടുംബം ദൈവപ്രീതിക്കു പാത്രമായ്ത്തീർന്നത്? ദൈവത്തിന്റെ സ്വരം ശ്രവിക്കുവാനും അതിനോട് പ്രത്യുത്തരിക്കാനും തിരുക്കുടുംബത്തെ പ്രാപ്തമാക്കിയ നന്മകൾ എന്തൊക്കെയായിരുന്നു? ദൈവമനുഷ്യന്റെ സ്നേഹഗീത എന്ന ഗ്രന്ഥത്തിൽ അവയെക്കുറിച്ച് അതിമനോഹരമായി വിവരിക്കുന്നുണ്ട്. 1. ദൈവഹിതത്തോടുള്ള പരിപൂർണ്ണ വിധേയത്വവും വിശ്വാസവുംദൈവഹിതത്തിന് തങ്ങളെത്തന്നെ പൂർണ്ണമായി സമർപ്പിച്ചവരായിരുന്നു ഈശോയും മാതാവും യൗസേപ്പിതാവും. മാനവകുലത്തിന്റെ രക്ഷയ്ക്കായ് കുരിശിൽ ബലിയാകാൻ സ്വയം ശൂന്യനായി, ദൈവപിതാവിന്റെ ഹിതമനുസരിച്ച് എളിയവരിൽ എളിയവനായി ഈ ഭൂമിയിൽ അവതരിച്ച ദൈവത്തിന്റെ പ്രിയപുത്രനായ ഈശോ, തന്റെ പിതാവിനോടുള്ള അനുസരണവും വിധേയത്വവും പരസ്യജീവിതകാലത്തും, [...]

By |October 26th, 2023|Categories: Religion|Comments Off on തിരുക്കുടുംബം – സ്വർഗ്ഗത്തിന്റെ സമ്മാനം !

Contact Info

St. Alphonsa Syro-Malabar Church Los Angeles
215 N Macneil St, San Fernando, CA 91340, United States

Phone: 1.818.365.5522

Recent Posts

Go to Top