A Tale of Talents

A Tale of Talents

മരം ചോദിച്ചു:
“കിളികൾക്കു കൂടാര്?
മണ്ണിനു കൂട്ടാര്?
പുഴയ്ക്കു അഴകാര്?
പഥികനു തണലാര്?”

അയാൾ ഇങ്ങനെ പ്രതിവചിച്ചു:
“മരം .. മരം .. മരം ..”
ആ ഉത്തരം ശരിയെന്നവണ്ണം കിളികൾ കലപിലെ ചിലച്ചുകൊണ്ട് പാറിപ്പറന്നു,
ദലമർമ്മരമുണർത്തി കുളുർകാറ്റു മെല്ലെ വിശറിവീശി നിന്നു,
പുഴ നാണത്താൽ കുണുങ്ങിച്ചിരിച്ചൊഴുകി.

ഉടൻ, ഒരു മഴു
സീൽക്കാരമോടെ,
മരത്തിന്റെ കടയ്ക്കൽ ആഞ്ഞു പതിച്ചു..
വീണ്ടും .. വീണ്ടും .. വീണ്ടും ..
ഒരാർത്തനാദം പോലെ മരം നിലംപൊത്തി..

പിന്നീടൊരിക്കലും
കിളികൾ ചിലച്ചില്ല,
കാറ്റു വീശിയില്ല..
പുഴ ഒരു നൂലുപോലെ മെലിഞ്ഞു പോയി..
തണലെല്ലാം വെയിൽ തിന്നു തീർക്കുകയും
മണ്ണ് വിണ്ടുകീറുകയും ചെയ്തു..

(“Be praised, my Lord, through all your creatures, especially through my lord Brother Sun, who brings the day; and you give light through him. And he is beautiful and radiant in all his splendor! Of you, Most High, he bears the likeness

Be praised, my Lord, through Sister Moon and the stars; in the heavens you have made them, precious and beautiful.

Be praised, my Lord, through Brothers Wind and Air, and clouds and storms, and all the weather, through which you give your creatures sustenance.

Be praised, My Lord, through Sister Water; she is very useful, and humble, and precious, and pure.

Be praised, my Lord, through Brother Fire, through whom you brighten the night. He is beautiful and cheerful, and powerful and strong.

Be praised, my Lord, through our sister Mother Earth, who feeds us and rules us, and produces various fruits with colored flowers and herbs.

Be praised, my Lord, through those who forgive for love of you; through those who endure sickness and trial. Happy those who endure in peace, for they will be crowned.” – St. Francis of Assisi

Happy Feast of St. Francis of Assisi ??)

Share This Post!