A Tale of Talents

A Tale of Talents

കുട്ടികൾ പൂക്കളെപ്പോലെയാണ്,
അതിമനോഹരവും അതിലേറെ ലോലവുമായ പനിനീർ പൂക്കളെപ്പോലെ!

ഋതുഭേദങ്ങളിൽ,
പൂമൊട്ടുകൾ മെല്ലെ മെല്ലെ വിടരുകയും
അവയുടെ പരിമളം കാറ്റിൽ പടർന്നൊഴുകുകയും
ചെയ്യുന്നതു പോലെ,
കുട്ടികൾ കാണെ,ക്കാണെ വലുതാകുകയും
ജിജ്ഞാസയുടെ ചിറകുവിടർത്തി അറിവിന്റെ
ചക്രവാളസീമകൾ തിരഞ്ഞു പോകുകയും ചെയ്യുന്നു..

അധ്യാപകൻ തോട്ടക്കാരനെപ്പോലെയാണ്,
അറിവിന്റെ കനി നിറയുകയാൽ സ്വയം താഴ്ന്ന അഹം
ബോധവും അനുഭവങ്ങൾ പകർന്ന കനിവിന്റെ
നനവുമുള്ള തോട്ടക്കാരനെപ്പോലെ!

കൗതകത്തോടും ആശ്ചര്യത്തോടും കൂടെ അയാൾ
പൂക്കൾക്കു പരിചരണം നൽകുന്നു;
അവയുടെ സൗരഭ്യം എങ്ങും പരിലസിക്കുന്നത്
അയാൾ കിനാവു കാണുന്നു;
പൂക്കളുടെ പുഞ്ചിരിയാണ് അയാളുടെ സായൂജ്യം!

Happy Teachers Day

Share This Post!