മാപ്പ് !
പലവുരു പറയേണ്ട വാക്ക്..
പറയുമ്പോൾ ചവർപ്പുള്ള,
പറഞ്ഞാൽ മധുരിക്കുന്ന,
നെല്ലിക്കാ പോലുള്ള വാക്ക്!എപ്പോഴും നമ്മൾ ആരെയെങ്കിലുമൊക്കെ മുറിപ്പെടുത്തുന്നു;
പിഴയെന്നും കുറ്റമെന്നും തെറ്റെന്നും
മടികൂടാതെ, മനം നൊന്തു പറയണംകൈയ്യാലേ വരും തെറ്റുകൾ..
അറിയാതെ പറയും വാക്കുകൾ..
അകമേ നിറയും ദുഷ്ചിന്തകൾ..
സൃഷ്ടിയുടെ ദുരവസ്ഥയാണത് 😢
മാപ്പ് ..