അമ്മയെ ഓർക്കുമ്പോൾ:
സോമി പുതനപ്ര
അമ്മയെ ഓർക്കുമ്പോൾ,
ഒരായിരം കൈകൾ എന്നെ പൊതിഞ്ഞു നില്ക്കും;
അപ്പോൾ, ഞാനൊരു ഗർഭസ്ഥ ശിശുവെന്ന പോൽ കുതിച്ചു ചാടും..അമ്മയെ ഓർക്കുമ്പോൾ,
ഒരു സ്നേഹപ്പാലാഴി ഉള്ളിൽ തിര തല്ലും;
അപ്പോൾ, ഞാനൊരു വിശക്കുന്ന കുട്ടിയെ പോലെ കരയും..അമ്മയെ ഓർക്കുമ്പോൾ,
ഒരു താരാട്ടു പാട്ടു കാറ്റിൽ ഒഴുകിയൊഴുകി വരും;
അപ്പോൾ, ഞാനൊരു തൊട്ടിലിന്റെ താളം കൊതിക്കും ..