സ്നാപകാ,
കൃപയുടെ നീരുറവ വറ്റിയ
പാപത്തിന്റെ മരുഭൂമിയാണ് എന്റെ മനസ്സ്;
ഈ മണൽക്കാട്ടിൽ നീ പ്രവചിക്കുക!സ്നാപകാ,
വാക്കിന്റെ വാളുകൊണ്ട്
നീ എന്റെ ഹൃദയം പിളർക്കുക;
എന്നിലെ ഫരിസേയഭാവങ്ങൾ വാർന്നു പോകട്ടെ!സ്നാപകാ,
അനുതാപത്തിന്റെ സുവിശേഷക്കാറ്റിനെ
നീ ഇതുവഴി അയയ്ക്കുക;
എന്റെ മിഥ്യാബോധങ്ങളുടെ പതിരു പാറിപ്പോകട്ടെ!സ്നാപകാ,
ദൈവസ്നേഹത്തിന്റെ യോർദാനിൽ
നീ എന്നെ സ്നാനം ചെയ്യിക്കുക;
ഒരു മരുപ്പച്ചയായ് ഞാൻ തളിർക്കട്ടെ!