ജനം (കവിത)
പൗലോസിന്റെ കയ്യിൽ പാമ്പു ചുറ്റി!
അപ്പോൾ ജനം പറഞ്ഞു:
ഇവൻ ഒരു കൊലപാതകി തന്നെ;
കടലിൽ നിന്നു രക്ഷപെട്ടെങ്കിലും,
ദൈവം ഇവനെ വെറുതെ വിട്ടില്ല,
ഇവൻ ഉടനെ നീരു വന്നു മരിക്കും..പൗലോസാകട്ടെ,
ആ പാമ്പിനെ തീയിലേക്കു കുടഞ്ഞിട്ടു
തീ കാഞ്ഞുകൊണ്ടിരുന്നു.
അവന് ഒന്നും സംഭവിച്ചില്ല!
അപ്പോൾ ജനം പറഞ്ഞു:
ഇവൻ ഒരു ദേവനാണ്!
നമുക്കിവനെ ആരാധിക്കാം!!പൗലോസ് ആത്മഗതം ചെയ്തു:
അവരെ ഗൗനിക്കേണ്ടാ..
അവർ കാറ്റിനൊത്തു ചരിക്കുന്നവർ!!
നാളെ അവരെന്നെ കല്ലെറിയുകയും
കൊല്ലുകയും ചെയ്യും ..
ദൈവത്തിനു സ്തുതി..
(അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 28 : 3-6)