സ്വാതന്ത്ര്യം
സ്വാതന്ത്ര്യം സോമി പുതനപ്ര പ്രഭോ, എന്നിൽ നിന്ന് എന്നെ സ്വതന്ത്രനാക്കേണമേ, ഞാനെന്ന ഭാവത്തെ ജ്ഞാനമാം ദാനത്താൽ ദൂരെയകറ്റേണമേ, ജഡം തൃണസമം അഴിഞ്ഞുപോകുമെന്ന് എന്നെ പഠിപ്പിക്കേണമേ, എന്നിലും നിന്നിലും അവളിലും വ്യാപരിക്കുന്നത് ഒരേ ആത്മാവാണെന്ന തിരിച്ചറിവിലേയ്ക്ക് എന്നെ ഉയർത്തേണമേ, കാലത്തിനുമപ്പുറം അനശ്വരതീരങ്ങൾ ഉണ്ടെന്ന ബോധ്യം എന്നിൽ നിറയ്ക്കേണമേ: ആ അഭൗമതീരത്തിന്റെ ഒടുങ്ങാത്ത സൗന്ദര്യത്തിലേയ്ക്ക് നീ എന്നെ കൈപിടിച്ചു കൊണ്ടുപോകേണമേ..
Another Love.
Another Love Janvi Shaji What is love? No seriously, what is it? Is it a shy, timid dove? Maybe a baby throwing a fit? It is indeed a most curious thought of mine, And I don’t mean the love you share with kin, Nor with fond and funny friends, But the one which connects with your soul, To create wings hueful and divine. The one that makes a maze in your heart, For you to follow wherever it may lead. On days when my life is like a crystal lake, Paraylized with ice, This flustering thought [...]
കാലൻകുട:
കാലൻകുട: സോമി പുതനപ്ര മഴകൊണ്ടു, വെയിൽകൊണ്ടു, മഞ്ഞുകൊണ്ടങ്ങനെ പാടേ നരച്ചൊരു കാലൻകുട, വേർപെട്ട ശീലയിൽ വെളുവെളെ തെളിയുന്ന- തസ്ഥികളോ അതിൻ കമ്പികളോ? ഉത്തരമില്ലാത്തോരിത്തിരി ചോദ്യംപോ- ലുത്തരത്തിൽ തൂങ്ങിയാടും കുട, ഒത്തിരി നാളായ് കാത്തിരിപ്പേതൊരു കൈകളെ,യേതൊരു സ്നേഹത്തെ നീ? ഉമ്മറത്തിണ്ണയിൽ ചാരുകസേരയിൽ ഒറ്റയ്ക്കിരുന്നുറങ്ങുന്നു വൃദ്ധൻ; ആരോ മറന്നൊരു ചാരുചിത്രം പോൽ മൂകവിഷാദതപസ്സുപോലെ! ഭീതിതം സ്വപ്നം സുഷുപ്തി മുറിക്കവേ പീഡിതം മാനസം പിടയുന്നുവോ; ചറപറെ പെയ്യും മഴപോൽ പുലമ്പുവാൻ വേറെന്തു കാരണം തിരയേണ്ടൂ ഞാൻ? മക്കൾ, മരുമക്കളൊത്തു വിദേശത്തു നിന്നു പറന്നെത്തുവാൻ കൊതിച്ചു വഴിക്കണ്ണുമായവൻ കാത്തിരിക്കുന്നിതാ കൊഴിയുവാൻ വെമ്പുന്ന പൂവു പോലെ!