എഴുതപ്പെടാത്ത വചനം:
എഴുതപ്പെടാത്ത വചനം: സോമി പുതനപ്ര രക്തവും വെള്ളവും ചാലുകീറിയ നിൻ വിരിമാറിൽ, വലിഞ്ഞു മുറുകിയ നീല ഞരമ്പുകളിൽ, മരണത്തോളം ആഴമുള്ള സ്നേഹവും, സ്നേഹത്തോളം ഉയരമുള്ള മരണവും ഞാൻ കണ്ടു! വിനാഗിരിയിൽ മുക്കിയ നീർപ്പഞ്ഞി, ഒരു ഹിസോപ്പു തണ്ടിൽ വച്ച്, ഞാൻ നിന്റെ ചുണ്ടോടു ചേർത്തു; എന്നാൽ, നിന്റെ ഉച്ച്വാസ വായുവിൻ ഗതിയിൽ അതു താഴെ വീണുടഞ്ഞുപോയ്.. അപ്പോൾ, പാതി കൂമ്പിയ മിഴിപ്പൂക്കൾ മെല്ലെ തുറന്ന്, ആർദ്രമൊരു നിമന്ത്രണം പോൽ നീ എന്നോടു ചോദിച്ചു: “അല്പം കൂടി ആത്മാർഥമായ് നിനക്കു സ്നേഹിക്കാമോ?”
നമ്മുടെ സ്വന്തം ഡേവിഡ്
നമ്മുടെ സ്വന്തം ഡേവിഡ് സോമി പുതനപ്ര ഉമ്മകൾ കൊണ്ടു നമ്മെ പൊതിയും ഡേവിഡ്, ഉമ്മകൾ തൻ കലവറയാം ഡേവിഡ്, ദൈവത്തിൻ ഹൃത്തിനു ചേർന്നവൻ ഡേവിഡ്, ദൈവസ്നേഹത്തിൻ സാക്ഷ്യം ഡേവിഡ്, ദൈവരാജ്യത്തിൻ സ്മൃതിയുണർത്തും ഡേവിഡ്, ശിശുവിൻ മനമുള്ളവൻ ഡേവിഡ്, ദൈവവേലയിൽ കേമൻ ഡേവിഡ്, ദൈവസാന്നിദ്ധ്യ ബോധം ഡേവിഡ്, ദൈവാലയത്തിൻ അഴകായവൻ ഡേവിഡ്.