കുട്ടികളും അധ്യാപകരും
കുട്ടികൾ പൂക്കളെപ്പോലെയാണ്, അതിമനോഹരവും അതിലേറെ ലോലവുമായ പനിനീർ പൂക്കളെപ്പോലെ! ഋതുഭേദങ്ങളിൽ, പൂമൊട്ടുകൾ മെല്ലെ മെല്ലെ വിടരുകയും അവയുടെ പരിമളം കാറ്റിൽ പടർന്നൊഴുകുകയും ചെയ്യുന്നതു പോലെ, കുട്ടികൾ കാണെ,ക്കാണെ വലുതാകുകയും ജിജ്ഞാസയുടെ ചിറകുവിടർത്തി അറിവിന്റെ ചക്രവാളസീമകൾ തിരഞ്ഞു പോകുകയും ചെയ്യുന്നു.. അധ്യാപകൻ തോട്ടക്കാരനെപ്പോലെയാണ്, അറിവിന്റെ കനി നിറയുകയാൽ സ്വയം താഴ്ന്ന അഹം ബോധവും അനുഭവങ്ങൾ പകർന്ന കനിവിന്റെ നനവുമുള്ള തോട്ടക്കാരനെപ്പോലെ! കൗതകത്തോടും ആശ്ചര്യത്തോടും കൂടെ അയാൾ പൂക്കൾക്കു പരിചരണം നൽകുന്നു; അവയുടെ സൗരഭ്യം എങ്ങും പരിലസിക്കുന്നത് അയാൾ കിനാവു കാണുന്നു; പൂക്കളുടെ പുഞ്ചിരിയാണ് അയാളുടെ സായൂജ്യം! Happy Teachers Day
ദൈവത്തോട് അടുക്കരുത്!
ദൈവത്തോട് അടുക്കരുത്! (കവിത)ദൈവത്തോടു കൂടുതൽ അടുക്കരുത്;അടുത്താൽ, അബ്രാഹത്തെപ്പോലെ നിനക്കു നിന്റെദേശം വിട്ടു പോകേണ്ടിവരും,ജോസഫിനെപ്പോലെ അവർ നിന്നെ ഇരുപതുവെള്ളിക്കാശിനു വാണിഭം ചെയ്യും..മോശയോടെന്നപോലെ, നിന്റെ ജനം നിന്നെ പരാതികൾപറഞ്ഞു ശ്വാസം മുട്ടിക്കും,പാലും തേനും കിനിയുന്ന കാനാൻദേശം നിനക്കുകാണാക്കനിയാകും..ജോബിനെപ്പോലെ, മക്കളും വയലുകളുംസർവ്വസമ്പത്തും നിനക്കു നഷ്ടമാകും,നിന്റെ ഭാര്യപോലും നിന്നെ നിന്ദിക്കും..ദേശത്തിന്റെ അധികാരി നിന്നെ തീച്ചൂളയിൽ എറിയാൻകല്പിക്കും;ഡാനിയേലിനെപ്പോലെ, നീ സിംഹക്കുഴിയിൽതള്ളപ്പെടും..സ്നാപക യോഹന്നാനെപ്പോലെ, ഹേറോദേസിന്റെവാളിന്റെ വായ്ത്തല നിന്റെ രക്തം കുടിക്കും;നിന്റെ തല ഒരു തളികയിൽ ശലോമിയുടെപാരിതോഷികമായി കൊണ്ടുവരപ്പെടും..ഒടുവിൽ, മുപ്പതു വെള്ളകാശിന് നീ ഒറ്റുകൊടുക്കപ്പെടും;കുരിശിൽ നിന്റെ ജീവൻ നിലവിളിക്കുമ്പോൾ അവർആർത്തു ചിരിക്കും..അതുകൊണ്ട്, ദൈവത്തോടു കൂടുതൽ അടുക്കരുത് ..അടുത്താൽ നീ സ്നേഹിക്കാൻ നിർബന്ധിതനാകും;സ്നേഹം വേദനയാണ്..
Away from Home
Another Sunday. You get ready, put on your church clothes, get in the car, and you and your family go to Syro-Malabar Church. You go every Sunday. You don't really feel excited, but you also don’t dislike it enough to stay home and have your parents lecture you. For you, Qurbana is kind of long but at least you get to talk with your friends afterwards! And so it’s become a tradition. You sit through Qurbana , then afterwards talk with your friends, grab a croissant, and your parents are happy. Do you consider yourself a Syro-Malabar Catholic? Sure. This [...]