സ്നാപകനോട്:
സ്നാപകാ,കൃപയുടെ നീരുറവ വറ്റിയ പാപത്തിന്റെ മരുഭൂമിയാണ് എന്റെ മനസ്സ്; ഈ മണൽക്കാട്ടിൽ നീ പ്രവചിക്കുക! സ്നാപകാ, വാക്കിന്റെ വാളുകൊണ്ട് നീ എന്റെ ഹൃദയം പിളർക്കുക; എന്നിലെ ഫരിസേയഭാവങ്ങൾ വാർന്നു പോകട്ടെ! സ്നാപകാ, അനുതാപത്തിന്റെ സുവിശേഷക്കാറ്റിനെ നീ ഇതുവഴി അയയ്ക്കുക; എന്റെ മിഥ്യാബോധങ്ങളുടെ പതിരു പാറിപ്പോകട്ടെ! സ്നാപകാ, ദൈവസ്നേഹത്തിന്റെ യോർദാനിൽ നീ എന്നെ സ്നാനം ചെയ്യിക്കുക; ഒരു മരുപ്പച്ചയായ് ഞാൻ തളിർക്കട്ടെ!
Lullaby:
By the side of the Virgin MotherHe slept silently and peacefully,While the world was wide awake Belligerently and tumultuously! I stood by the manger speechlessly, My heart was throbbing noisily! My aspirations longed to soar, My endless stories wanted to pour! But the baby kept on sleeping, In the comfort of the hay, In the security of the manger, He kept on.. He kept on.. “I love you Baby Jesus,”My utterance found a way..His divine countenance gifted me a beam,Or was it just a gentle movement in a heavenly dream?! I wished he woke up and looked at me mercifully,But [...]
സ്വർഗ്ഗം
ഒരു സ്വപ്നത്തിൽ ഞാൻ സ്വർഗ്ഗകവാടത്തിങ്കലെത്തി! അപ്പോൾ, പത്രോസ് എന്നെ തടഞ്ഞു നിർത്തി ചോദിച്ചു: അസ്തമയ സൂര്യന്റെ ആലിംഗനത്തിൽ കടൽ ഒരു നവവധുവിനെ പോലെ നാണംകുണുങ്ങി നില്ക്കുന്നതു നീ കണ്ടിട്ടുണ്ടോ? ഇരുട്ടു പരക്കും മുമ്പ്, കൂടണയാൻ വെമ്പുന്ന അമ്മക്കിളിയുടെ നെഞ്ചിടിപ്പു നീ കേട്ടിട്ടുണ്ടോ? ഒരു കൊതുമ്പു വള്ളം പോലെ, താനേ തുഴഞ്ഞു തുഴഞ്ഞു പോകുന്ന ചന്ദ്രക്കലയുടെ താളത്തിൽ നീ സ്വയം മറന്നു നിന്നിട്ടുണ്ടോ? നിലാവിൽ കുളിച്ചു നില്ക്കുന്ന രാത്രിയിൽ നിശാഗന്ധി വിടരുന്നതിന്റെ സുഗന്ധം നിന്നെ ഉന്മത്തനാക്കിയിട്ടുണ്ടോ? പുൽനാമ്പിൽ ഊറി നില്ക്കുന്ന മഞ്ഞുതുള്ളിയിൽ പ്രഭാതസൂര്യന്റെ കൈകൾ മെല്ലെ പതിയുമ്പോൾ വിടരുന്ന നക്ഷത്രപ്പൂക്കൾ നീ നോക്കി നിന്നിട്ടുണ്ടോ? പാടത്തു പണിയെടുക്കുന്നവന്റെ വിയർപ്പിന്റെ ഗന്ധവും മണ്ണിന്റെ മണവും ഒന്നു ചേർന്ന് വിത്തിനു ലഹരിയായ് അതു മുളപൊട്ടുന്നതിന്റെ സംഗീതം നീ കേട്ടിട്ടുണ്ടോ? സ്വപ്‌നങ്ങൾ കുത്തിനിറച്ച ബോഗികളുമായ് ജീവന്റെ തീവണ്ടി ആരെയോ വെല്ലുവിളിക്കും പോലെ ചൂളം വിളിച്ചു നിന്റെ ചങ്കിന്റെ പാളത്തിലൂടെ പാഞ്ഞു പോയിട്ടുണ്ടോ? ഞാൻ പറഞ്ഞു: "ഇല്ല പത്രോസേ, [...]