തണൽ:
മരം ചോദിച്ചു: "കിളികൾക്കു കൂടാര്? മണ്ണിനു കൂട്ടാര്? പുഴയ്ക്കു അഴകാര്? പഥികനു തണലാര്?" അയാൾ ഇങ്ങനെ പ്രതിവചിച്ചു: "മരം .. മരം .. മരം .." ആ ഉത്തരം ശരിയെന്നവണ്ണം കിളികൾ കലപിലെ ചിലച്ചുകൊണ്ട് പാറിപ്പറന്നു, ദലമർമ്മരമുണർത്തി കുളുർകാറ്റു മെല്ലെ വിശറിവീശി നിന്നു, പുഴ നാണത്താൽ കുണുങ്ങിച്ചിരിച്ചൊഴുകി. ഉടൻ, ഒരു മഴു സീൽക്കാരമോടെ, മരത്തിന്റെ കടയ്ക്കൽ ആഞ്ഞു പതിച്ചു.. വീണ്ടും .. വീണ്ടും .. വീണ്ടും .. ഒരാർത്തനാദം പോലെ മരം നിലംപൊത്തി.. പിന്നീടൊരിക്കലും കിളികൾ ചിലച്ചില്ല, കാറ്റു വീശിയില്ല.. പുഴ ഒരു നൂലുപോലെ മെലിഞ്ഞു പോയി.. തണലെല്ലാം വെയിൽ തിന്നു തീർക്കുകയും മണ്ണ് വിണ്ടുകീറുകയും ചെയ്തു.. (“Be praised, my Lord, through all your creatures, especially through my lord Brother Sun, who brings the day; and you give light through him. And he is beautiful and radiant in [...]
Art and Painting
Art and Painting Evina Mother Teresa was an ‘Angel’ sent by Jesus to help the sick and the poor.. I would call her the embodiment of charity!
പദപ്രശ്നം:
അമ്മയിൽ നിന്നു സഹനവും, അച്ഛനിൽ നിന്നു ത്യാഗവും, സതീർത്ഥ്യനിൽ നിന്നു കരുതലും, ഗുരുവിൽ നിന്നു കരുണയും, അക്ഷരങ്ങളിൽ നിന്നു വിശുദ്ധിയും, അനുഭവങ്ങളിൽ നിന്നു ക്ഷമയും ഞാൻ പഠിച്ചു.. അപ്പോൾ, ജീവിതമെന്ന പദപ്രശ്നത്തിന്റെ ഉത്തരം തെളിഞ്ഞു വന്നു: "സ്നേഹം!" (സെപ്റ്റംബർ 5 ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കപ്പെടുന്നു. എല്ലാ ഗുരുസ്ഥാനീയർക്കും സ്നേഹവന്ദനം?)