കാത്തിരിപ്പിന്റെ അമ്മമനസ്സ്
രണ്ടു കൈകളും ഇല്ലാതെ ജനിച്ച ഒരു പെൺകുട്ടിയെ കുറെ നാളുകൾക്കു മുൻപ് പരിചയപ്പെടാനിടയായി. തന്റെ എല്ലാ പരിമിതികളിലും നിന്നുകൊണ്ട് ഒരു അമ്മയാകാൻ തയ്യാറെടുക്കുകയായിരുന്നു, അവൾ. തന്റെ സഹനമൊന്നും അവൾക്കൊരു പ്രശ്നമേയല്ലെന്നും, ഉദരത്തിൽ വളരുന്ന കുഞ്ഞിനുവേണ്ടി അവൾ കൊടുക്കുന്ന എല്ലാ ശ്രദ്ധയും അവളെ ഒരുപാട് സന്തോഷിപ്പിക്കുന്നുവെന്നും കണ്ടറിഞ്ഞപ്പോൾ, അവളോടെനിക്ക് ആരാധന കലർന്ന സ്നേഹമായി. ഡെലിവറിയ്ക്ക് ഏകദേശം ഒരു മാസം ഉള്ള സമയത്തു അവളുടെകൂടെ ഭർത്താവിനേയും രണ്ടു വയസ്സുള്ള മറ്റൊരു കുട്ടിയെ കൂടി കണ്ടപ്പോൾ എന്റെ അത്ഭുതം അനുകമ്പയായി മാറി. പിന്നീട് പലതവണ അവളെയും കുടുംബത്തയും കണ്ടപ്പോഴൊക്കെ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു. കുട്ടി ജനിച്ച് അധികനാൾ കഴിയും മുൻപേ അവളെ കാണാൻ ഞാൻ അവളുടെ വീട്ടിൽ പോയി. രണ്ടു കൈകളും ഇല്ലാത്തയവൾ വളരെ സന്തോഷത്തോടെ ആ കുഞ്ഞിനെ പാലൂട്ടുന്നതും കാലുകളുപയോഗിച്ചുകൊണ്ടു പരിചരിക്കുന്നതും കണ്ട് അത്ഭുതപ്പെട്ട, മൂന്നു കുട്ടികളുടെ അമ്മയായ ഞാൻ ഈശോയോടു പറഞ്ഞു, ‘നീ വിതച്ച വിത്ത് 30 മേനിയും, 60 മേനിയും 100 [...]
ഓർമ്മകളിൽ ഈസ്റ്റർ
"ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യർത്ഥം" (1 കോറി. 15 :14 ). ഈശോയുടെ ഉത്ഥാന സത്യം ഇല്ലാതെ ഒരു ക്രിസ്തീയ വിശ്വാസവും ക്രിസ്ത്യാനിയും ഇല്ല. ഈ ആമുഖം വായിച്ചിട്ടു ഇത് ഒരു ആധ്യാത്മിക ലേഖനമാണെന്നു തെറ്റിദ്ധരിക്കേണ്ടാ. ഈസ്റ്ററിന്റെ ചൂട് മാറാതെ നിൽക്കുന്ന ഈ സമയത്തു ഈസ്റ്റർ ആഘോഷത്തിന്റെ ശരിയായ അർത്ഥം വളരെ വൈകി മാത്രം മനസ്സിലാക്കിയ എന്റെ കുട്ടിക്കാലത്തെ ഈസ്റ്റർ ആഘോഷങ്ങളിലേക്ക് ഒരു മടക്ക യാത്ര നടത്തിയാലോ എന്നാലോചിച്ചതിൽ തെറ്റുണ്ടോ? കുട്ടിക്കാലത്ത് എനിക്ക് ഈസ്റ്ററും ക്രിസ്തുമസ്സും ഒക്കെ മറ്റ് ആഘോഷങ്ങൾ പോലെ തന്നെ വെറുമൊരാഘോഷം മാത്രമായിരുന്നു. അടിച്ചുപൊളിക്കാനുള്ള അവധിക്കാലം.. പാട്ടും ബാന്റുമേളവും കൊഴുപ്പേകുന്ന പള്ളിപ്പരിപാടികൾ.. വർഷത്തിൽ വല്ലപ്പോഴും കിട്ടുന്ന പോത്തിറച്ചി.. തിരിഞ്ഞു നോക്കുമ്പോൾ നഷ്ടബോധത്തിന്റെ നനുത്ത ഓർമ്മകൾ നൽകുന്ന ആഘോഷങ്ങൾ... ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യർത്ഥം മാർച്ചുമാസം അവസാനം ഇടകടത്തിയിൽ (എന്റെ ഗ്രാമം) ചൂട് കൂടുന്ന സമയം ആണ്. മീനമാസ [...]
St. Joseph
The Universal Church devotes the month of March to St. Joseph, and it is a time to learn more about this saint. St. Joseph, spouse of the Blessed Virgin Mary, was the foster-father of our Lord Jesus Christ. St. Matthew’s Gospel mentions him as a “Just man” (Matthew 1:19) keen to fulfill God’s will. St. Joseph faithfully obeyed God when he was told in a dream to take Mother Mary to be his wife. He took Mother Mary as his wife and stood beside her as a faithful spouse taking paternal responsibility for the son, whom she did conceive by [...]