നക്ഷത്രങ്ങൾ തിളങ്ങാതിരുന്നപ്പോൾ
മനസ്സിനു പുതുമയുള്ള വെളിച്ചം പകരുന്ന ഡിസംബറിലെ ഒരു പുലരി. എന്നത്തേയും പോലെ, മറിയാമ്മ രാവിലെ തന്നെ കർമ്മനിരതയായി. വെള്ളപ്പട്ടു പുതച്ച പുൽമേടുകളും, ഇലകൾ പൊഴിഞ്ഞ ഓക്ക് മരങ്ങളും, മാതളവും, അത്തിമരവും. ഇതിനിടയിൽ ഏഷ്യൻ പെയിന്റിന്റെ പരസ്യം പോലെ വെയിലത്തും മഴയത്തും, ഏതു മഞ്ഞിലും മസ്സിലുപിടിച്ചു നിൽക്കുന്ന ഓറഞ്ച് മരങ്ങളും. നിറയെ പച്ചിലകളും, സ്വർണത്തിൽ പൊതിഞ്ഞതുപോലെ നിറയെ കായ്കളുമായി പ്രൗഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന നാരകവും. ഈ മഞ്ഞുകാലത്ത് കുഞ്ഞിക്കുരുവികൾ, അണ്ണാൻ, തുടങ്ങി സകലമാന ജീവജാലങ്ങൾക്കും ഭക്ഷണവും പാർപ്പിടവും ഒരുക്കി, അടിപതറാതെ നിൽക്കുന്ന ഈ വൃക്ഷലതാദികളൊക്കെ മറിയാമ്മയുടെ പ്രിയപ്പെട്ട ചങ്ങാതിമാർ തന്നെ. ഡിസംബർ.. വീടു വിട്ട് അകലെ പോയവർ തിരികെ കൂട്ടിൽ അണയുന്ന സമയം.. ഉറങ്ങിപ്പോയ വീട്ടിലെ ഇരുളടഞ്ഞ ഇടങ്ങൾ പ്രകാശമാനമായി, പാട്ടും ഉത്സവമേളങ്ങളും അലയടിക്കുന്ന ഒരു ദിവസം.."അലക്സാ, സിങ് കിംഗ്സ്ഫർമേഷൻ ബൈ ഇമ്മിക്കോ..”അലക്സാ: "ഐ ഡോണ്ട് നോ ദാറ്റ്.”യു ആർ സൊ അനോയിങ് അലക്സാ..”അവധിക്കു ആദ്യമായി വീട്ടിൽ തിരിച്ചെത്തിയ ടുട്ടുമോളും ‘അലക്സായും’ തമ്മിലുള്ള [...]
തിരുക്കുടുംബം – സ്വർഗ്ഗത്തിന്റെ സമ്മാനം !
ദൈവസ്നേഹത്താൽ പണിയപ്പെട്ട ഒരു ഭവനം! അവിടെ, ദൈവദൂതന്മാരുടെ നിർമ്മലസ്നേഹത്തോടെ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും സ്വയം ത്യജിച്ചും, ദൈവഹിതത്തിന് കണ്ണും കാതും ഹൃദയവും തുറന്നിട്ട് ജീവിച്ച രണ്ട് പുണ്യാത്മാക്കൾ - ജോസഫും മറിയവും. എല്ലാ പുണ്യങ്ങളുടെയും വിളനിലമായിരുന്ന ആ കുടുംബത്തിലേക്ക് ദൈവപുത്രനായ ഈശോ പിറന്നു വീണപ്പോൾ, അത് തിരുക്കുടുംബമായി. ദൈവികസാന്നിധ്യം നിറഞ്ഞുനിന്ന, സമൃദ്ധിയുടെ നിറകുടമായ, സ്വർഗ്ഗതുല്യമായ നസ്രത്തിലെ തിരുക്കുടുംബം!എന്തൊക്കെയായിരുന്നു തിരുക്കുടുംബത്തെ മറ്റു കുടുംബങ്ങളിൽ നിന്ന് വേറിട്ടു നിർത്തിയ സവിശേഷതകൾ? എങ്ങിനെയാണ് തിരുക്കുടുംബം ദൈവപ്രീതിക്കു പാത്രമായ്ത്തീർന്നത്? ദൈവത്തിന്റെ സ്വരം ശ്രവിക്കുവാനും അതിനോട് പ്രത്യുത്തരിക്കാനും തിരുക്കുടുംബത്തെ പ്രാപ്തമാക്കിയ നന്മകൾ എന്തൊക്കെയായിരുന്നു? ദൈവമനുഷ്യന്റെ സ്നേഹഗീത എന്ന ഗ്രന്ഥത്തിൽ അവയെക്കുറിച്ച് അതിമനോഹരമായി വിവരിക്കുന്നുണ്ട്. 1. ദൈവഹിതത്തോടുള്ള പരിപൂർണ്ണ വിധേയത്വവും വിശ്വാസവുംദൈവഹിതത്തിന് തങ്ങളെത്തന്നെ പൂർണ്ണമായി സമർപ്പിച്ചവരായിരുന്നു ഈശോയും മാതാവും യൗസേപ്പിതാവും. മാനവകുലത്തിന്റെ രക്ഷയ്ക്കായ് കുരിശിൽ ബലിയാകാൻ സ്വയം ശൂന്യനായി, ദൈവപിതാവിന്റെ ഹിതമനുസരിച്ച് എളിയവരിൽ എളിയവനായി ഈ ഭൂമിയിൽ അവതരിച്ച ദൈവത്തിന്റെ പ്രിയപുത്രനായ ഈശോ, തന്റെ പിതാവിനോടുള്ള അനുസരണവും വിധേയത്വവും പരസ്യജീവിതകാലത്തും, [...]
Positive Thinking Through Christ
The COVID-19 pandemic was a major turning point in the history of humankind. Some of the aftereffects of the pandemic still linger with us. The mandatory mask wearing and lock down that accompanied the pandemic had made many of us to work remotely and socialize less. The restrictions brought by COVID-19 had some negative influence on the confidence level and socialization skills of at least some of us, especially the children who were out of school doing distance education. What can be done to restore our confidence levels to pre-pandemic levels? Positive thinking can be tried as a tool to [...]



