Our Lady of Mount Carmel

Although many of us are familiar with Our Lady of Mount Carmel, the significance of Mount Carmel and the Lady of Mount Carmel in Catholic history is something to meditate on during this month of July. Our Lady of Mount Carmel is the patron saint of the Carmelite Order. Although the history of Our Lady of Mount Carmel dates back to the beginning of the 12th century, it was not until the early 18th century when the Universal Church started celebrating the feast of Our Lady of Mount Carmel. The feast of Our Lady of Mount Carmel is celebrated on [...]

By |July 1st, 2023|Categories: Religion|Comments Off on Our Lady of Mount Carmel

St. Mariam Thresia Chiramel

തിരുക്കുടുംബ സന്ന്യാസസഭയുടെ സ്ഥാപകയും കുടുംബങ്ങളുടെ മദ്ധ്യസ്ഥയുമായ വിശുദ്ധ മറിയം ത്രേസ്യായുടെ ജീവിതത്തിലേയ്ക്ക് ഒന്നു കണ്ണോടിക്കുന്ന ആർക്കും ആ വിശുദ്ധയോടു കൂടുതൽ കൂടുതൽ ആദരവു തോന്നും എന്നതു നിസ്സംശയം. വിശുദ്ധയെക്കുറിച്ചുള്ള അറിവുകൾ പലതും എനിക്കും ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, മറിയം ത്രേസ്യാ എന്ന പേര് കേൾക്കുമ്പോൾ എന്റെ മനസ്സിൽ വന്നിരുന്ന ചിത്രം വിശുദ്ധ അമ്മത്രേസ്യായുടേതായിരുന്നു താനും. ഈ രണ്ടു വിശുദ്ധർ വ്യത്യസ്തരായ രണ്ടുപേർ ആണെന്നറിയാൻ എനിക്കു മറിയം ത്രേസ്യായുടെ ജീവചരിത്രം വായിക്കേണ്ടി വന്നു എന്നു മാത്രമല്ല, എന്റെ അമ്മയോടു ചോദിച്ച് ഉറപ്പാക്കേണ്ടിയും വന്നു. വിശുദ്ധയുടെ ജീവചരിത്രത്തിന്റെ താളുകളിലൂടെ കടന്നു പോകുമ്പോൾ, അവളുടെ പ്രാർത്ഥനാചൈതന്യവും, സഹനശക്തിയും, കുടുംബങ്ങളോടുള്ള പ്രത്യേക മമതയും, കാരുണ്യമനോഭാവവും, ഈശോ സഹിച്ച വേദന അറിയാനുള്ള തീക്ഷ്ണതയും നമുക്കനുഭവവേദ്യമാകും; അവൾ ഈശോയെ തന്റെ ഹൃദയത്തിൽ എത്രയോ ആഴത്തിൽ പ്രതിഷ്ഠിച്ചിരുന്നുവെന്ന് നമുക്കു മനസ്സിലാകുകയും ചെയ്യും. കഷ്ടിച്ച് എഴുതാനും വായിക്കാനും മാത്രം അറിയാമായിരുന്ന, രണ്ടാം ക്‌ളാസ്സ് വരെ മാത്രം വിദ്യാഭ്യാസമുണ്ടായിരുന്ന മറിയം ത്രേസ്യായ്ക്ക്, മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ [...]

By |June 11th, 2023|Categories: Religion|Comments Off on St. Mariam Thresia Chiramel

യൗസേപ്പിതാവും ചേട്ടനും, പിന്നെ ഞാനും

ഞങ്ങൾ എല്ലാവരും 'ചേട്ടൻ' എന്നു വിളിക്കുന്ന എന്റെ അപ്പച്ചന്റെ ജ്യേഷ്ഠസഹോദരൻ ജോസഫ്, നാട്ടുകാരുടെ സ്നേഹനിധിയായ “ഔസൊച്ചേട്ടൻ” ആയിരുന്നു. മൂന്നാം സഭയിൽ അംഗമായി, നിത്യ ബ്രഹ്മചാരിയായി, വിശുദ്ധ ജീവിതം നയിച്ച് ഇഹലോകവാസം വെടിഞ്ഞ ചേട്ടന്റെ ജീവിതം എനിക്ക് എന്നും ഒരു മാതൃകയും അത്ഭുതവുമായിരുന്നു. വിശുദ്ധിയുടെ നിറമായ വെളുത്ത വസ്ത്രങ്ങൾ മാത്രം ധരിച്ചിരുന്ന ചേട്ടന്റെ തലമുടി പോലും മഞ്ഞുകണങ്ങൾ പോലെ തൂവെള്ള ആയിരുന്നു. എന്നും ഏഴര വെളുപ്പിനുണർന്നു പ്രഭാതപ്രാർത്ഥനകൾ കഴിഞ്ഞ്, കുളിച്ചു വെളുത്ത വസ്ത്രങ്ങളണിഞ്ഞു, വലത്തെ കയ്യിൽ വലിയകൊന്തയും ഇടത്തെ കയ്യിൽ ബാലനായ എന്നെയും പിടിച്ചുകൊണ്ട് തുരുത്തിപ്പുറം പള്ളിമുറ്റത്ത് എത്തുമ്പോൾ, കപ്യാർ ലോനച്ചൻചേട്ടൻ എത്തിയിട്ടുണ്ടാവില്ല. പിന്നെ ചേട്ടന്റെ സ്ഥിരം സ്ഥലമായ പേറു വല്യപ്പന്റെ ഏകാംഗ ഗായകസംഘത്തിന്റെ വലിയ പിയാനോയോട് ചേർന്നുള്ള തൂണിൽ തോളുരുമ്മി നിൽക്കുമ്പോൾ, ചേട്ടന്റെ ശ്രദ്ധ മുഴുവൻ ലത്തീൻ ഭാഷയിൽ വികാരിയച്ചൻ അർപ്പിക്കുന്ന വിശുദ്ധ ബലിയിലെ പ്രതിവചനങ്ങളിൽ ആയിരിക്കും. ബാലനായ എനിക്ക് ആകെ അറിയാവുന്നത് 'ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ..' എന്ന “ഓറാ പ്രൊ [...]

By |April 27th, 2023|Categories: Religion|Comments Off on യൗസേപ്പിതാവും ചേട്ടനും, പിന്നെ ഞാനും

Contact Info

St. Alphonsa Syro-Malabar Church Los Angeles
215 N Macneil St, San Fernando, CA 91340, United States

Phone: 1.818.365.5522

Recent Posts

Go to Top