ജനം

ജനം (കവിത) പൗലോസിന്റെ കയ്യിൽ പാമ്പു ചുറ്റി! അപ്പോൾ ജനം പറഞ്ഞു: ഇവൻ ഒരു കൊലപാതകി തന്നെ; കടലിൽ നിന്നു രക്ഷപെട്ടെങ്കിലും, ദൈവം ഇവനെ വെറുതെ വിട്ടില്ല, ഇവൻ ഉടനെ നീരു വന്നു മരിക്കും.. പൗലോസാകട്ടെ, ആ പാമ്പിനെ തീയിലേക്കു കുടഞ്ഞിട്ടു തീ കാഞ്ഞുകൊണ്ടിരുന്നു. അവന് ഒന്നും സംഭവിച്ചില്ല! അപ്പോൾ ജനം പറഞ്ഞു: ഇവൻ ഒരു ദേവനാണ്! നമുക്കിവനെ ആരാധിക്കാം!! പൗലോസ് ആത്മഗതം ചെയ്തു: അവരെ ഗൗനിക്കേണ്ടാ.. അവർ കാറ്റിനൊത്തു ചരിക്കുന്നവർ!! നാളെ അവരെന്നെ കല്ലെറിയുകയും കൊല്ലുകയും ചെയ്യും .. ദൈവത്തിനു സ്തുതി.. (അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 28 : 3-6)

By |November 7th, 2024|Categories: Art|Comments Off on ജനം

മാക്സിമില്ല്യൻ കോൾബെ

മാക്സിമില്ല്യൻ കോൾബെ (കവിത) ഞാൻ ഫ്രാൻസിസെക് ! നാസി കോൺസെൻട്രേഷൻ ക്യാമ്പിൽ പട്ടിണി മരണത്തിനു വിധിക്കപ്പെട്ട പത്തു പേരിൽ ഒരാൾ!! എനിക്കു പകരക്കാരനായി മരിക്കാൻ വന്ന മാക്സിമില്ല്യൻ കോൾബെയെ ഞാൻ ദൂരെ നിന്നു കണ്ടു.. ഇരയെ കിട്ടിയ ചെന്നായ്ക്കളെ പോലെ, പട്ടാളക്കാർ അദ്ദേഹത്തെ അടിക്കുകയും കളിയാക്കുകയും ചെയ്യുന്നതു കണ്ടു ഞാൻ കണ്ണുകൾ പൊത്തി; അപ്പോൾ, പീലാത്തോസിന്റെ മുമ്പിൽ നില്ക്കുന്ന ഈശോയുടെ ദിവ്യരൂപം എന്റെ മനസ്സിന്റെ കണ്ണാടിയിൽ തെളിഞ്ഞു വന്നു .. മരണം പോലെ ഇരുണ്ട തടവറയിൽ നിന്ന് സങ്കീർത്തനങ്ങളും പ്രാർത്ഥനാഗീതങ്ങളും ഒരു വിദൂരഗാനം പോലെ കേൾക്കാമായിരുന്നു; പോകെപ്പോകെ, അവ നേർത്തു നേർത്ത് ഇല്ലാതായി .. വിഷം നിറച്ച സിറിഞ്ചിലൂടെ മരണം നീലനിറം പൂണ്ട്, കൊതിയോടെ ഒഴുകി വന്ന് അദ്ദേഹത്തിന്റെ ഹൃദയഭിത്തികൾ തകർത്തു; എന്റെ ജീവൻ രക്ഷിക്കാനാണ് കോൾബെ മരിച്ചത്; ആർക്കെങ്കിലുമൊക്കെ വേണ്ടി എനിക്കും മരിക്കണം.. (At his canonisation, in 1982 Pope John Paul II said: "Maximilian [...]

By |September 6th, 2024|Categories: Art|Comments Off on മാക്സിമില്ല്യൻ കോൾബെ

മാപ്പ്!!!

മാപ്പ് !പലവുരു പറയേണ്ട വാക്ക്..പറയുമ്പോൾ ചവർപ്പുള്ള,പറഞ്ഞാൽ മധുരിക്കുന്ന,നെല്ലിക്കാ പോലുള്ള വാക്ക്!എപ്പോഴും നമ്മൾ ആരെയെങ്കിലുമൊക്കെ മുറിപ്പെടുത്തുന്നു;പിഴയെന്നും കുറ്റമെന്നും തെറ്റെന്നുംമടികൂടാതെ, മനം നൊന്തു പറയണംകൈയ്യാലേ വരും തെറ്റുകൾ..അറിയാതെ പറയും വാക്കുകൾ..അകമേ നിറയും ദുഷ്ചിന്തകൾ..സൃഷ്ടിയുടെ ദുരവസ്ഥയാണത് 😢മാപ്പ് ..

By |July 1st, 2024|Categories: Art|Comments Off on മാപ്പ്!!!

Contact Info

St. Alphonsa Syro-Malabar Church Los Angeles
215 N Macneil St, San Fernando, CA 91340, United States

Phone: 1.818.365.5522

Recent Posts

Go to Top