കാൽവരിയിലെ കൂട്ടുകാർ
ചെറുപ്പകാലത്ത്, എനിക്കു ദുഃഖവെള്ളിയാഴ്ചകൾ, ‘Good Friday’ കൾ ആയിരുന്നു! പലചരക്കു കച്ചവടക്കാരനായ എന്റെ അപ്പച്ചൻ, ഒരു മുഴുവൻ ദിവസം വീട്ടിൽ ഞങ്ങളോടൊപ്പം ചെലവഴിച്ചിരുന്ന, വർഷത്തിലെ ഏകദിവസം!! സാധാരണയായി, ആഴ്ചയിൽ ഒരുദിവസം കട അടച്ചാലും, അയൽപക്കക്കാരും മറ്റും വന്ന് അവശ്യസാധനങ്ങൾക്കായ് കാത്തുനിൽക്കുമ്പോൾ, താല്പര്യമില്ലാതെയാണെങ്കിലും, പലപ്രാവശ്യം കട തുറന്നു സാധനങ്ങൾ എടുത്തു കൊടുക്കാൻ അപ്പച്ചൻ നിർബന്ധിതനായിക്കണ്ടിട്ടുണ്ട്. ദുഃഖവെള്ളിയാഴ്ച, പക്ഷെ, ഏതോ അനന്യമായ ഔചിത്യബോധം അയല്ക്കാരിൽ വന്നു നിറയുകയാലാവാം, അന്നേ ദിവസം കട തുറക്കാൻ ആരും ആവശ്യപ്പെടാറില്ലായിരുന്നു. രാവിലെ തന്നെയുള്ള പള്ളിയിൽ പോക്കുകഴിഞ്ഞാൽ ഞങ്ങൾ മൂന്നു പെണ്മക്കളും, അപ്പച്ചനും, അമ്മയെ സഹായിക്കാൻ അടുക്കളയിലേക്കു കയറുകയായി. അന്ന് ‘ഒരുനേരം’ ആയതിനാൽ, പ്രാതൽ കഴിക്കാത്തതിന്റെ ‘ചൂളംവിളികൾ’ എല്ലാ വയറുകളിലും നിന്നു BGM ആയി ഉയരുന്നുണ്ടാകും. പലതരം പച്ചക്കറികൾ അമ്മയുടെ നിർദ്ദേശാനുസരണം പല വലുപ്പത്തിലും ആകൃതിയിലും വെട്ടിനുറുക്കലാണ് ഞങ്ങൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള പണി. വർഷത്തിൽ ഒരിക്കൽ മാത്രം അടുക്കള കാണുന്ന ഞങ്ങളുടെ അപ്പൻ, പാചകത്തെക്കുറിച്ചു ഘോരഘോരം ക്‌ളാസ്സെടുക്കുന്നതും അന്നേ ദിവസത്തിന്റെ മാത്രം [...]
ക്ലാരമഠത്തിന്റെ പുണ്യപുഷ്പം! ക്രിസ്തുസ്നേഹത്തിന്റെ നിണസാക്ഷി!!
“സഹോദരീ, കഴിയുമെങ്കിൽ പൊറുക്കുക!” സിസ്റ്റർ റാണി മരിയയുടെ ജീവനെടുത്ത സമന്ദർ സിങ്, പിന്നീട്, അവളുടെ സ്മൃതിമണ്ഡപത്തിൽ തിരിതെളിച്ചു പ്രാർത്ഥിച്ചപ്പോൾ പറഞ്ഞ വാക്കുകളാണിവ. ഇരുപത്തഞ്ചു വർഷങ്ങൾക്കു മുമ്പ്, സമന്ദർ സിങ് കുത്തിയ 54 കുത്തുകളിലൊന്ന് വാരിയെല്ലിലൂടെ തുളച്ചു കയറി സിസ്റ്ററിന്റെ ഹൃദയം തകർത്തപ്പോൾ കൊഴിഞ്ഞു വീണത് ഈശോയുടെ സ്നേഹമായിരുന്ന ഒരു കുഞ്ഞു റോസാപ്പൂവ് ആയിരുന്നു. അനുതാപത്തിന്റെ കാതങ്ങൾ താണ്ടിയ സമന്ദർ സിങ് ആകട്ടെ, താൻ കടന്നുപോയ പാപവഴികളെ മറന്നു സ്നേഹത്തിന്റെയും പ്രാർത്ഥനയുടെയും മാർഗ്ഗത്തിൽ ചരിക്കുന്നു. സഹോദരീ, കഴിയുമെങ്കിൽ പൊറുക്കുക! ഫ്രാൻസിസ്കൻ ക്‌ളാരസഭാംഗമായി, ക്രിസ്തു നാഥന്റെ വിളിക്കു സ്നേഹത്തോടെ പ്രത്യുത്തരം നൽകിയ സിസ്റ്റർ റാണി മരിയയുടെ 41 വർഷം മാത്രം നീണ്ടുനിന്ന ജീവിതവും പ്രവർത്തങ്ങളും ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയായ നീതിക്കും സ്നേഹത്തിനും വേണ്ടി സമർപ്പിച്ചവ ആയിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയിൽ പുല്ലുവഴി സെൻറ് തോമസ് ഇടവകയിലെ വട്ടാലിൽ വീട്ടിൽ പൈലി-ഏലീശ്വാ ദമ്പതികളുടെ ഏഴു മക്കളിൽ രണ്ടാമത്തെ മകളായി 1954 ജനുവരി 29 നു മറിയം [...]
WHY SHOULD I PRAY?
An inquisitive mind genuinely asks: why should I pray? God is omniscient and knows all my needs even when I don’t ask. The Scriptures say that God has plans to prosper me. Therefore, I only need to depend on the providence of God and move on. After all, God doesn’t change His decision, no matter how hard I pray. So, I am going to do my daily chores, go to work, eat, and sleep. Life is an opportunity to have fun; enjoy it! Prayer is unnecessary, right? Then, perhaps, we don’t have to waste time on it. What do you [...]