ദുക്റാന: എന്റെ തോറാനപ്പെരുന്നാൾ സ്മരണകൾ!
ദുക്റാന: എന്റെ തോറാനപ്പെരുന്നാൾ സ്മരണകൾ! ജെസ്സി റോബർട്ട് ദുക്റാനത്തിരുനാളിനെപ്പറ്റി എഴുതണമെന്ന് എന്നോടാവശ്യപ്പെട്ടപ്പോൾ വലിയ ഉൽകണ്ഠയും ഭയവുമാണ് ആദ്യമെനിക്കുണ്ടായത്. കഴിഞ്ഞ കുറേക്കാലം കാര്യമായി ഒന്നുംതന്നെ എഴുതേണ്ട ആവശ്യം വന്നിട്ടില്ലാത്തതിനാൽ എന്തെഴുതണം, എങ്ങിനെ എഴുതണം എന്ന് ഒരു പിടിയുമില്ലായിരുന്നു. തന്നെയുമല്ല, എഴുതേണ്ടത് ദുക്റാനത്തിരുനാളിനെക്കുറിച്ചാണെന്നോർത്തപ്പോൾ ഭയം വർദ്ധിക്കുകയും ചെയ്തു. ഭാരതത്തിന്റെ അപ്പസ്തോലനും നമ്മുടെ പിതാവുമായ മാർത്തോമാശ്ലീഹായെക്കുറിച്ച് എഴുതുകയെന്നാൽ ദുഷ്കരം തന്നെ എന്നതാണ് കാരണം! പക്ഷെ, പിന്നീടാലോചിച്ചപ്പോൾ എനിക്കു മനസ്സിലായി ഇതെനിക്കു ദൈവം കനിഞ്ഞു നല്കിയ ഒരവസരമാണെന്ന്. കാരണം, വിശുദ്ധ തോമാശ്ലീഹായുടെ ഭാരതത്തിലെ സുവിശേഷപ്രഘോഷണചരിത്രവുമായി വളരെ അടുത്ത ബന്ധമുള്ള ചേർത്തല - പള്ളിപ്പുറം സെൻറ് മേരീസ് ഫൊറോനാ ദേവാലയമാണ് എന്റെ മാതൃഇടവക. വൈക്കം ചേർത്തല താലൂക്കുകളിലെയും കണയന്നൂർ താലൂക്കിന്റെ തെക്കൻ പ്രദേശങ്ങളിലെയും സീറോ മലബാർ ദേവാലയങ്ങളുടെ മാതൃദേവാലയമാണ് പള്ളിപ്പുറം പള്ളി. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരാണ് ഭൂരിഭാഗം ഇടവകാംഗങ്ങളും. അതുകൊണ്ടുതന്നെ പണത്തിന്റെ കൊഴുപ്പുള്ള മോടികൂടിയ ദേവവാലയമോ മറ്റു ധനാഗമമാർഗങ്ങളോ ഞങ്ങളുടെ ഇടവകക്കില്ല. പക്ഷെ, ഭാരത കത്തോലിക്കാസഭയുടെ [...]
‘ക്രൂശിതന്റെ പാതയിൽ വീണലിഞ്ഞ മുട്ടത്തുപാടത്തെ പൊൻകതിർ
‘ക്രൂശിതന്റെ പാതയിൽ വീണലിഞ്ഞ മുട്ടത്തുപാടത്തെ പൊൻകതിർ’ Soly Mathew “കുരിശു തന്നാണ് ഈശോ സ്നേഹിക്കുന്നത്. സഹിക്കുന്നത് എനിക്ക് സന്തോഷം ആണ്. സഹിക്കാൻ ലഭിക്കാത്ത ദിവസം ശൂന്യമായിട്ടാണ് എനിക്ക് തോന്നുന്നത്.” -വി. അൽഫോൻസാ "സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും. തൻറെ ജീവനെ സ്നേഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തിൽ തൻറെ ജീവനെ ദ്വേഷിക്കുന്നവൻ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്കും. എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ. അപ്പോൾ ഞാൻ ആയിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനും ആയിരിക്കും." John 12: 24-26 ഈശോയുടെ കൂടെയായിരിക്കുക എന്നതായിരുന്നു അൽഫോൻസാമ്മയുടെ ജീവിതാഭിലാഷം. അതിനായി വളരെ ചെറുപ്പത്തിൽ തന്നെ തന്റെ മനസ്സിനെ അവൾ ഒരുക്കി. തന്റെ സ്വർഗ്ഗിയമണവാളന്റെ സഹനത്തിൽ ഭാഗഭാക്കാകണമെങ്കിൽ താനാകുന്ന ഗോതമ്പുമണി നിലത്തുവീണലിയണമെന്ന ഉത്തമബോധ്യം അവൾക്കുണ്ടായിരുന്നു. അതിനായി, തന്നെ മുഴുവനായി ഈശോക്ക് വിട്ടുകൊടുത്തുകൊണ്ട് അവനെ അവൾ സ്നേഹിച്ചു, പ്രണയിച്ചു. അങ്ങനെ മുട്ടത്തുപാടത്തു [...]
ഈശോയുടെ തിരുഹൃദയം
ഈശോയുടെ തിരുഹൃദയം Shinitha Sony ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ? ജൂൺ മാസത്തിൽ, ഈശോയുടെ തിരുഹൃദയത്തെക്കുറിച്ചെഴുതണം, എന്തെങ്കിലുമൊക്കെ പറയണം എന്നാവശ്യപ്പെട്ടപ്പോൾ, ആദ്യം മനസ്സിലേയ്ക്കു വന്ന ചിന്ത ഇതാണ്: യൂദാസ് ഈശോയെ ഒറ്റിക്കൊടുത്തിട്ടു പോലും 'സ്നേഹിതാ' എന്നു വിളിച്ച, ഉപാധികളില്ലാത്ത സ്നേഹം! അതിന്റെ ഉറവ എവിടെ നിന്നായിരിക്കും? എന്റെ ആശ്ചര്യകരമായ ചിന്ത ചെന്നെത്തി നിന്നത് എവിടെയാണെന്ന് അറിയാമോ ? ഈശോയുടെ തിരുഹൃദയത്തിൽ തന്നെ; സ്നേഹം വറ്റാത്ത തിരുഹൃദയത്തിൽ ! ഈ വാക്കുകൾ പറയുമ്പോൾ തന്നെ എന്തു മധുരമാണല്ലെ? സ്നേഹം വറ്റാത്ത തിരുഹൃദയം.. സ്നേഹം വറ്റാത്ത തിരുഹൃദയം കാന്തം പോലെ ആകർഷിക്കുന്ന വാക്കും അനുഭവവും. ഈ സ്നേഹ കടലിൽ ആവോളം നീന്തിത്തുടിച്ചവർക്കെല്ലാം ഇതുതന്നെയായിരിക്കും പറയാനുണ്ടാവുക. ഒരുവട്ടമെങ്കിലും, ആഴത്തിൽ അനുഭവിച്ചറിഞ്ഞവർ തിരിഞ്ഞു നടക്കില്ല; നടക്കാൻ അവർക്കു സാധിക്കുമൊ? ഒപ്പം, വേറൊരു ചിന്ത കൂടി മനസ്സിലേയ്ക്കു വന്നു: ഈശോ തന്റെ പന്ത്രണ്ടു ശ്ലീഹന്മാരെയും തിരുഹൃദയത്തോടു ചേർത്തു തന്നെയല്ലേ ഇരുത്തിയത്? എന്നിട്ടെന്തേ, യൂദാസ് തിരിഞ്ഞുനടന്നു?! ഏതോ ഒരു ബലഹീന [...]