എട്ടുനോമ്പ്
എന്താണ് എട്ടുനോമ്പ്? ഓർമ്മ അത്ര പോരാ എന്നുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം അന്വേഷിച്ചു ഞാനും കുറച്ചു നടന്നു. അവസാനം പരമ്പരാഗതഅറിവിന്റെ സൂക്ഷിപ്പുകാരായ നമ്മുടെ ഇടവകപ്പള്ളിയിലെ വല്യപ്പച്ചന്മാരുടെ പ്രതിനിധി എന്ന നിലയിൽ ശ്രീ. കെ. എം. മാത്യുവിനോടു ചോദിക്കാമെന്നു വച്ചു. പണ്ട്, അദ്ദേഹം എറണാകുളം സെൻറ് ആൽബെർട്സ് കോളേജിലെ സുവോളജി പ്രൊഫസർ ആയിരുന്നു. സാറിന്റെ ചിന്തകൾ ഇങ്ങനെ സംഗ്രഹിക്കാം: “വളരെ കുഞ്ഞായിരുന്നപ്പോഴുള്ള എന്റെ ഓർമ്മകളാണിവ. എന്റെ വല്യമ്മച്ചി പറഞ്ഞുകേട്ടുള്ള അറിവുകളും ഉണ്ട്. എട്ടു ദിവസവും മാംസവർജ്ജനം നിർബന്ധമായിരുന്നു. അവസാനത്തെ ദിവസം ചില പ്രത്യേകതരം പലഹാരങ്ങൾ ഉണ്ടാക്കും. ഒന്ന്, ‘പിടി’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒരു വിശിഷ്ടതരം അരിയാഹാരമാണ്. പിന്നെ, ‘കൊഴുക്കട്ട'യാണ്. അരിപ്പൊടിയും ശർക്കരയുമൊക്കെ ചേർത്തു ചെറിയ ചെറിയ ഉരുളകൾ ആക്കിയാണ് അതുണ്ടാക്കുക. അതിനുശേഷം, എട്ടുപത്തു മൈൽ അകലെ, മാതാവിന്റെ നാമധേയത്തിലുള്ള വെച്ചൂർ പള്ളിയിൽ അതു കൊണ്ടുപോയി കാഴ്‌ചവയ്ക്കണം. വൈക്കത്തുള്ള വടയാർ ഇടവകക്കാരനാണ് ഞാൻ. എന്നാൽ, എന്റെ മുത്തശ്ശിയുടെ വീട് കുറവിലങ്ങാട്ടു മുത്തിയുടെ പള്ളിക്കു [...]
വി. ജോൺ മരിയ വിയാനി: ഒരു വിശുദ്ധ പൈതൃകം
വി. ജോൺ മരിയ വിയാനി: ഒരു വിശുദ്ധ പൈതൃകം ബിൽമ റെജി “ഒരു മനുഷ്യനു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ദൗത്യത്തിന്റെയും ദാനത്തിന്റെയും ആഴമളക്കാൻ കഴിയാത്തതുപോലെ, അളക്കാൻ കഴിയാത്ത ഒന്നാണ് പൗരോഹിത്യം.” ഇടവക വൈദികരുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ വാക്കുകളാണിവ. വിയാനി പിതാവിന്റെ ഓർമ്മ ആചരിക്കുന്ന ഈ മാസത്തിൽ നമുക്ക് ആ വിശുദ്ധ ജീവിതത്തെ ഒന്നറിയാം. “ഒരു മനുഷ്യനു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ദൗത്യത്തിന്റെയും ദാനത്തിന്റെയും ആഴമളക്കാൻ കഴിയാത്തതുപോലെ, അളക്കാൻ കഴിയാത്ത ഒന്നാണ് പൗരോഹിത്യം.” ഫ്രാൻസിലെ ലയൺസ് പട്ടണത്തിനു വടക്കു മാറി നഗരത്തിൽ നിന്നു വളരെ അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഡാർഡിലി എന്ന ഗ്രാമത്തിൽ, മാതാപിതാക്കളുടെ നാലാമത്തെ സന്താനമായി വിശുദ്ധൻ ജനിച്ചു. വളരെ ചെറിയപ്രായത്തിൽ തന്നെ പരിശുദ്ധ അമ്മയോട് അനിതരസാധാരണമായ ഭക്തി പുലർത്തിയിരുന്ന വിശുദ്ധനെ ദൈവമാതാവിന്റെ തിരുസ്വരൂപം മാറോടു ചേർത്ത്, ഏകാന്തതയിൽ ജപമാല ചൊല്ലിയിരുന്ന നിലയിൽ പലപ്പോഴും അദ്ദേഹത്തിന്റെ അമ്മ കണ്ടെത്തിയിരുന്നു. ഏഴാം വയസ്സിൽ ആടുമാടുകളെ മേയ്ക്കുന്ന ജോലിയിൽ വ്യാപൃതനായിരുന്ന ജോൺ, ഇടവേളകളിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ [...]
ദുക്റാന: എന്റെ തോറാനപ്പെരുന്നാൾ സ്മരണകൾ!
ദുക്റാന: എന്റെ തോറാനപ്പെരുന്നാൾ സ്മരണകൾ! ജെസ്സി റോബർട്ട് ദുക്റാനത്തിരുനാളിനെപ്പറ്റി എഴുതണമെന്ന് എന്നോടാവശ്യപ്പെട്ടപ്പോൾ വലിയ ഉൽകണ്ഠയും ഭയവുമാണ് ആദ്യമെനിക്കുണ്ടായത്. കഴിഞ്ഞ കുറേക്കാലം കാര്യമായി ഒന്നുംതന്നെ എഴുതേണ്ട ആവശ്യം വന്നിട്ടില്ലാത്തതിനാൽ എന്തെഴുതണം, എങ്ങിനെ എഴുതണം എന്ന് ഒരു പിടിയുമില്ലായിരുന്നു. തന്നെയുമല്ല, എഴുതേണ്ടത് ദുക്റാനത്തിരുനാളിനെക്കുറിച്ചാണെന്നോർത്തപ്പോൾ ഭയം വർദ്ധിക്കുകയും ചെയ്തു. ഭാരതത്തിന്റെ അപ്പസ്തോലനും നമ്മുടെ പിതാവുമായ മാർത്തോമാശ്ലീഹായെക്കുറിച്ച് എഴുതുകയെന്നാൽ ദുഷ്കരം തന്നെ എന്നതാണ് കാരണം! പക്ഷെ, പിന്നീടാലോചിച്ചപ്പോൾ എനിക്കു മനസ്സിലായി ഇതെനിക്കു ദൈവം കനിഞ്ഞു നല്കിയ ഒരവസരമാണെന്ന്. കാരണം, വിശുദ്ധ തോമാശ്ലീഹായുടെ ഭാരതത്തിലെ സുവിശേഷപ്രഘോഷണചരിത്രവുമായി വളരെ അടുത്ത ബന്ധമുള്ള ചേർത്തല - പള്ളിപ്പുറം സെൻറ് മേരീസ് ഫൊറോനാ ദേവാലയമാണ് എന്റെ മാതൃഇടവക. വൈക്കം ചേർത്തല താലൂക്കുകളിലെയും കണയന്നൂർ താലൂക്കിന്റെ തെക്കൻ പ്രദേശങ്ങളിലെയും സീറോ മലബാർ ദേവാലയങ്ങളുടെ മാതൃദേവാലയമാണ് പള്ളിപ്പുറം പള്ളി. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരാണ് ഭൂരിഭാഗം ഇടവകാംഗങ്ങളും. അതുകൊണ്ടുതന്നെ പണത്തിന്റെ കൊഴുപ്പുള്ള മോടികൂടിയ ദേവവാലയമോ മറ്റു ധനാഗമമാർഗങ്ങളോ ഞങ്ങളുടെ ഇടവകക്കില്ല. പക്ഷെ, ഭാരത കത്തോലിക്കാസഭയുടെ [...]



