ലിസ്യുവിലെ മഞ്ഞുകാലകുസുമം!
ലിസ്യുവിലെ മഞ്ഞുകാലകുസുമം! ലിറ്റിൽ ഫ്ലവറിനൊപ്പം ഈ മിഷൻ സൺഡേ. ലിസ്യൂവിലെ ഒരു കോൺവെന്റിന്റെ നാലുചുവരുകൾക്കുള്ളിൽ ജീവിച്ച ആഗോള മിഷനറി മധ്യസ്ഥ! സ്വർഗ്ഗം മാത്രം ലക്ഷ്യമാക്കി ജീവിച്ച ഒരു സാധാരണ പെൺകുട്ടി!! ‘രക്തസാക്ഷി’ എന്ന പദവിയോ പ്രത്യേകമായ എന്തെങ്കിലും സവിശേഷതയോ വലിയ വലിയ അത്ഭുതങ്ങളുടെ അകമ്പടിയോ ഈ ലോകത്തിൽ വലിയ കാര്യങ്ങൾ ചെയ്തവൾ എന്ന ഖ്യാതിയോ ഉള്ളവളായിരുന്നില്ല കൊച്ചുറാണി. കേവലം ഒരു സാധാരണ പെൺകുട്ടി. കൊച്ചുകാര്യങ്ങളുടെ കൊച്ചുറാണി! അവളെക്കുറിച്ചു വി. പത്താം പീയൂസ് പറഞ്ഞതിപ്രകാരമാണ്: "ആധുനികകാലത്തെ ഏറ്റവും വലിയ വിശുദ്ധ.” തന്റെ ഹൃദയത്തിൽ എരിഞ്ഞിരുന്ന ദൈവസ്നേഹാഗ്നിയാൽ സ്വർഗ്ഗത്തിന്റെ പൂന്തോട്ടത്തിൽ വിശുദ്ധ ചെറുപുഷ്പമായി എന്നും പ്രശോഭിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യാ. ഈ ഭൂമിയിൽ നന്മ മാത്രം ചെയ്ത് തന്റെ സ്വർഗ്ഗം ചെലവഴിക്കുമെന്നു പറഞ്ഞവൾ. "ആധുനികകാലത്തെ ഏറ്റവും വലിയ വിശുദ്ധ.” അവളുടെ മാതാപിതാക്കൾ തങ്ങളുടെ മകളെ നന്നേ ചെറുപ്പത്തിൽ തന്നെ പരിശുദ്ധദൈവമാതാവിനു പൂർണ്ണമായി സമർപ്പിച്ചിരുന്നു. അവളെ മാത്രമല്ല, തങ്ങളുടെ അഞ്ചുമക്കളെയും അവർ ഈശോയുടെ പൂന്തോട്ടത്തിൽ സമർപ്പിച്ചിരുന്നു. രണ്ടുപേരും [...]
എട്ടുനോമ്പ്
എന്താണ് എട്ടുനോമ്പ്? ഓർമ്മ അത്ര പോരാ എന്നുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം അന്വേഷിച്ചു ഞാനും കുറച്ചു നടന്നു. അവസാനം പരമ്പരാഗതഅറിവിന്റെ സൂക്ഷിപ്പുകാരായ നമ്മുടെ ഇടവകപ്പള്ളിയിലെ വല്യപ്പച്ചന്മാരുടെ പ്രതിനിധി എന്ന നിലയിൽ ശ്രീ. കെ. എം. മാത്യുവിനോടു ചോദിക്കാമെന്നു വച്ചു. പണ്ട്, അദ്ദേഹം എറണാകുളം സെൻറ് ആൽബെർട്സ് കോളേജിലെ സുവോളജി പ്രൊഫസർ ആയിരുന്നു. സാറിന്റെ ചിന്തകൾ ഇങ്ങനെ സംഗ്രഹിക്കാം: “വളരെ കുഞ്ഞായിരുന്നപ്പോഴുള്ള എന്റെ ഓർമ്മകളാണിവ. എന്റെ വല്യമ്മച്ചി പറഞ്ഞുകേട്ടുള്ള അറിവുകളും ഉണ്ട്. എട്ടു ദിവസവും മാംസവർജ്ജനം നിർബന്ധമായിരുന്നു. അവസാനത്തെ ദിവസം ചില പ്രത്യേകതരം പലഹാരങ്ങൾ ഉണ്ടാക്കും. ഒന്ന്, ‘പിടി’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒരു വിശിഷ്ടതരം അരിയാഹാരമാണ്. പിന്നെ, ‘കൊഴുക്കട്ട'യാണ്. അരിപ്പൊടിയും ശർക്കരയുമൊക്കെ ചേർത്തു ചെറിയ ചെറിയ ഉരുളകൾ ആക്കിയാണ് അതുണ്ടാക്കുക. അതിനുശേഷം, എട്ടുപത്തു മൈൽ അകലെ, മാതാവിന്റെ നാമധേയത്തിലുള്ള വെച്ചൂർ പള്ളിയിൽ അതു കൊണ്ടുപോയി കാഴ്‌ചവയ്ക്കണം. വൈക്കത്തുള്ള വടയാർ ഇടവകക്കാരനാണ് ഞാൻ. എന്നാൽ, എന്റെ മുത്തശ്ശിയുടെ വീട് കുറവിലങ്ങാട്ടു മുത്തിയുടെ പള്ളിക്കു [...]
വി. ജോൺ മരിയ വിയാനി: ഒരു വിശുദ്ധ പൈതൃകം
വി. ജോൺ മരിയ വിയാനി: ഒരു വിശുദ്ധ പൈതൃകം ബിൽമ റെജി “ഒരു മനുഷ്യനു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ദൗത്യത്തിന്റെയും ദാനത്തിന്റെയും ആഴമളക്കാൻ കഴിയാത്തതുപോലെ, അളക്കാൻ കഴിയാത്ത ഒന്നാണ് പൗരോഹിത്യം.” ഇടവക വൈദികരുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ വാക്കുകളാണിവ. വിയാനി പിതാവിന്റെ ഓർമ്മ ആചരിക്കുന്ന ഈ മാസത്തിൽ നമുക്ക് ആ വിശുദ്ധ ജീവിതത്തെ ഒന്നറിയാം. “ഒരു മനുഷ്യനു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ദൗത്യത്തിന്റെയും ദാനത്തിന്റെയും ആഴമളക്കാൻ കഴിയാത്തതുപോലെ, അളക്കാൻ കഴിയാത്ത ഒന്നാണ് പൗരോഹിത്യം.” ഫ്രാൻസിലെ ലയൺസ് പട്ടണത്തിനു വടക്കു മാറി നഗരത്തിൽ നിന്നു വളരെ അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഡാർഡിലി എന്ന ഗ്രാമത്തിൽ, മാതാപിതാക്കളുടെ നാലാമത്തെ സന്താനമായി വിശുദ്ധൻ ജനിച്ചു. വളരെ ചെറിയപ്രായത്തിൽ തന്നെ പരിശുദ്ധ അമ്മയോട് അനിതരസാധാരണമായ ഭക്തി പുലർത്തിയിരുന്ന വിശുദ്ധനെ ദൈവമാതാവിന്റെ തിരുസ്വരൂപം മാറോടു ചേർത്ത്, ഏകാന്തതയിൽ ജപമാല ചൊല്ലിയിരുന്ന നിലയിൽ പലപ്പോഴും അദ്ദേഹത്തിന്റെ അമ്മ കണ്ടെത്തിയിരുന്നു. ഏഴാം വയസ്സിൽ ആടുമാടുകളെ മേയ്ക്കുന്ന ജോലിയിൽ വ്യാപൃതനായിരുന്ന ജോൺ, ഇടവേളകളിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ [...]